പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുകുലുക്കി സാമ്പത്തിക തട്ടിപ്പും. മുൻ ക്യാപ്റ്റൻ ബാബർ അസം അടക്കം പ്രമുഖർക്ക് തട്ടിപ്പിലൂടെ കോടികൾ പോയി.
ബാബറിനെ കൂടാതെ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാൻ, ഓൾ-റൗണ്ടർ ഷഹീൻ ഷാ അഫ്രീദി തുടങ്ങിയവരാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ പെട്ടത്. വിഷയത്തിൽ പാക് ക്രിക്കറ്റ് ബോർഡ് അന്വേഷണം തുടങ്ങി.
താരങ്ങൾക്ക് പരിചയമുള്ള ഒരു ബിസിനസുകാരനാണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ.
പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ സ്പോൺസർ കൂടിയാണ് ഇയാൾ. ഇദ്ദേഹം പറഞ്ഞതനുസരിച്ച് കോടികളുടെ നിക്ഷേപം ബാബര്‍ അസം അടക്കമുള്ളവർ നടത്തി.
തുടക്കത്തിൽ നിശ്ചിത ഇടവേളകളിൽ കൃത്യമായി ലാഭവിഹിതം ലഭിച്ചിരുന്നു. ഇതോടെ താരങ്ങൾ കൂടുതൽ പണം നിക്ഷേപിച്ചു. പലരും സ്വന്തം കയ്യിലുള്ള പണത്തിനൊപ്പം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പക്കൽ നിന്ന് കടം വാങ്ങിയും നിക്ഷേപിച്ചു.
ഇടയ്ക്ക് ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് നിക്ഷേപകർക്ക് സംശയം തുടങ്ങിയത്. തുടർന്ന് ബിസിനസുകാരനെ ബന്ധപ്പെട്ടെങ്കിലും ലഭിച്ച മറുപടി ആശാവഹമായിരുന്നില്ല.
തനിക്ക് വലിയ നഷ്ടം സംഭവിച്ചെന്നും ഇപ്പോൾ പണം നൽകാൻ കഴിയില്ലെന്നുമായിരുന്നു ബിസിനസുകാരന്റെ നിലപാട്.
ക്രിക്കറ്റ് താരങ്ങളുടെ പണത്തിനൊപ്പം തന്റെ സ്വകാര്യ സ്വത്തും നഷ്ടമായെന്നും ഇയാൾ പറഞ്ഞെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ഇയാൾ നാടുവിടുകയും ചെയ്തു.
ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇതുവരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം.
ഏകദേശം 100 കോടി പാക്കിസ്ഥാൻ രൂപയെങ്കിലും ഇവരിൽ നിന്ന് നഷ്ടമായെന്നാണ് കരുതുന്നത്. എന്നാൽ സംഭവത്തിൽ ഇതുവരെയും പരാതി ലഭിച്ചിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
മുൻ ക്യാപ്റ്റൻ ബാബർ അസം നിക്ഷേപിക്കുന്നത് മാതൃകയാക്കിയാണ് ടീമിലെ എട്ടോളം പേർ പദ്ധതിയിൽ ചേർന്നത്. തുടക്കത്തിൽ ചെറിയ ലാഭം കിട്ടിയെങ്കിലും പിന്നീട് മുഴുവൻ പണവും നഷ്ടമാവുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

