തമിഴ്നാട്ടിലും ഡബിൾ എൻജിൻ സർക്കാർ വരുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മോദിയുടെ ഡബിൾ എൻജിൻ തമിഴ്നാട്ടിൽ നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡബിൾ എൻജിൻ സർക്കാർ ഇല്ലാതെ തന്നെ മികച്ച വളർച്ച കൈവരിച്ച സംസ്ഥാനമാണ് തമിഴ്നാടെന്നും സ്റ്റാലിൻ പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങളുടെ വളർച്ച ചൂണ്ടിക്കാട്ടിയായിരുന്നു സ്റ്റാലിന്റെ അഭിപ്രായ പ്രകടനം.
പ്രധാനമന്ത്രി പറഞ്ഞ ഡബിൾ എൻജിൻ സർക്കാർ തമിഴ്നാട്ടിൽ സാധ്യമാകില്ലെന്ന് സ്റ്റാലിൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
മോദിയുടെ ഡബിൾ എൻജിൻ ശരിക്കും ‘ഡബ്ബ എൻജിൻ’ ആണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സൃഷ്ടിച്ച എല്ലാ തടസങ്ങളും മറികടന്നാണ് തമിഴ്നാട് ചരിത്രപരമായ നേട്ടം കൈവരിച്ചത്.
ഡബിൾ എൻജിൻ സർക്കാരുകളുള്ള ഉത്തർ പ്രദേശ്, മധ്യപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളുടെ വളർച്ച പരിശോധിക്കൂ.
ഇവരേക്കാൾ മികച്ച രീതിയിലാണ് ഡബിൾ എൻജിൻ സർക്കാരില്ലാത്ത കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളുടെ വളർച്ച. നിങ്ങൾ മറച്ചുവക്കാൻ ശ്രമിച്ചാലും ബിജെപിയുടെ ചതി തമിഴ് ജനത ഒരിക്കലും മറക്കില്ല.
കേന്ദ്രത്തിന്റെ ധാർഷ്ഠ്യത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി തമിഴ്നാടിനെ വഞ്ചിച്ചതായി നേരത്തെയും സ്റ്റാലിൻ ആരോപിച്ചിരുന്നു. സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയിൽ ബാക്കിയായ 3,458 കോടി രൂപ എപ്പോഴാണ് അനുവദിക്കുന്നത്.
മണ്ഡല പുനർ നിർണയം വരുമ്പോൾ ലോക്സഭാ സീറ്റുകൾ കുറയില്ലെന്ന് എപ്പോഴാണ് ഉറപ്പുനൽകുന്നത്. ബിജെപി ഏജന്റായി പ്രവർത്തിയ്ക്കുന്ന ഗവർണറെ എപ്പോഴാണ് നിയന്ത്രിക്കുന്നത്.
സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക ആനുകൂല്യങ്ങൾ എപ്പോഴാണ് അനുവദിക്കുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നടന്ന എൻഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി ഡിഎംകെയ്ക്കെതിരെ ആഞ്ഞടിച്ചത്.
ഡിഎംകെയെ സിഎംസി (കറപ്ഷൻ, മാഫിയ , ക്രൈം) എന്നാണ് മോദി വിശേഷിപ്പിച്ചത്. അഴിമതി, മാഫിയ, കുറ്റകൃത്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയാണ് സ്റ്റാലിന്റേത്.
ഡിഎംകെയെ താഴെയിറക്കാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു. അതിനുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു.
മുൻമുഖ്യമന്ത്രി ജയലളിത സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ തടയാൻ നിരവധി കാര്യങ്ങൾ ചെയ്തിരുന്നു. സ്റ്റാലിൻ സര്ക്കാർ ഇക്കാര്യത്തിൽ പരാജപ്പെട്ടതായും മോദി പറഞ്ഞിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

