ഇന്ത്യ ‘ചത്ത സമ്പദ്വ്യവസ്ഥ’ ആണെന്ന തന്റെ നിലപാട് ആവർത്തിച്ചും കൂടുതൽ കടുപ്പിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹരിയാനയിലെ ഒരു ഗാർമെന്റ് ഫാക്ടറി സന്ദർശിച്ചശേഷം എക്സിൽ വിഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് രാഹുൽ നിലപാട് ആവർത്തിച്ചത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച 50% തീരുവ ഈ മേഖലയെ എത്രമാത്രം സാരമായി ബാധിച്ചുവെന്ന് രാഹുൽ വിഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്.
‘‘50% തീരുവയും വ്യാപാര അനിശ്ചിതത്വവും ടെക്സ്റ്റൈൽ കയറ്റുമതി മേഖലയെ ഗുരുതരമായി ബാധിച്ചു. തൊഴിലുകൾ നഷ്ടമായി.
ഫാക്ടറികൾ പൂട്ടി. ഓർഡറുകൾ കുറഞ്ഞു.
നമ്മുടെ ‘ചത്ത സമ്പദ്വ്യവസ്ഥ’യിലെ ഒരു യാഥാർഥ്യമാണിത്’’ – രാഹുൽ പറഞ്ഞു. താരിഫ്മൂലം പ്രതിസന്ധിയിലായവർക്ക് മോദി ഒരു ആശ്വാസപദ്ധതിയും പ്രഖ്യാപിച്ചില്ല.
ട്രംപിന്റെ തീരുവ ലക്ഷക്കണക്കിന് സംരംഭങ്ങളെയും നാലരലക്ഷത്തിലധികം തൊഴിലാളികളെയും വറുതിയിലാക്കി. ‘‘മോദി ജീ ഇതിനു നിങ്ങളും ഉത്തരവാദിയാണ്.
നിങ്ങളുടെ നേരിട്ടുള്ള ശ്രദ്ധ ഇതിൽ വേണം’’ – രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
50% US tariffs and uncertainty are badly hurting India’s textile exporters. Job losses, factory shutdowns and reduced orders are a reality of our ‘Dead Economy’.
Mr. Modi has offered no relief or even spoken about tariffs, even though more than 4.5 crore jobs and lakhs of… നേരത്തേ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.
സ്റ്റാലിനും സമാന ആവശ്യം ഉന്നയിച്ച് മോദിക്ക് കത്തയച്ചിരുന്നു. താരിഫ് മൂലം ഓരോ ദിവസവും നഷ്ടം 60 കോടിയാണ് ഇന്ത്യയുടെ ടെക്സ്റ്റൈൽ കയറ്റുമതി ഹബ്ബ് കൂടിയായ തമിഴ്നാട്ടിലെ തിരുപ്പുർ നേരിടുന്നതെന്ന് സ്റ്റാലിൻ ചൂണ്ടിക്കാട്ടിയിരുന്നു.
തിരുപ്പുറിന് മാത്രം ഇതിനകം 15,000 കോടി രൂപ മതിക്കുന്ന ഓർഡറുകൾ നഷ്ടമായി. 85 ലക്ഷം പേർ ദുരിതത്തിലുമായി.
സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും പ്രശ്നം പരിഹരിക്കാൻ മോദിയുടെ അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.
ഇന്ത്യയുടെ മൊത്തം വസ്ത്ര കയറ്റുമതിയുടെ 28% പങ്കുവഹിക്കുന്നത് തമിഴ്നാടാണ്. ലെതറും പാദരക്ഷകളും പരിഗണിച്ചാൽ തമിഴ്നാടിന് 40% വിഹിതവുമുണ്ട്.
85 ലക്ഷം പേരാണ് ഈ മേഖലകളിൽ തൊഴിലെടുത്തുന്നത്. അതുകൊണ്ടുതന്നെ തമിഴ്നാടിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഈ മേഖലകൾ ഏറെ നിർണായകവുമാണ്.
വ്യവസായ ഹബ്ബുകളായ തിരുപ്പുർ, കോയമ്പത്തൂർ, ഈറോഡ്, കരൂർ മേഖലകളാണ് തീരുവമൂലം പ്രയാസം നേരിടുന്നത്. | Delhi: On the US President Trump’s dead economy remark, Lok Sabha LoP and Congress MP Rahul Gandhi says, “Yes, he is right, Everybody knows this except the Prime Minsiter and the Finance Minsiter. Everybody knows that the Indian economy is a dead economy.
I am glad that… തിരുപ്പുരിൽ ഉൽപാദനം 30% കുറഞ്ഞു. വെല്ലൂരിലെയും റാണിപ്പേട്ടിലെയും തിരുപത്തൂരിലെയും ചെരിപ്പു നിർമാതാക്കളും ദുരിതത്തിലായെന്ന് സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.
സ്റ്റാലിന്റെ നീക്കത്തിന് തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയമാനം കൂടിയുണ്ട്. വ്യവസായിക സ്ഥാപനങ്ങൾ ഏറെയുള്ള പടിഞ്ഞാറൻ തമിഴ്നാട് ഇപ്പോഴും പ്രതിപക്ഷമായ എഐഎഡിഎംകെയുടെ ശക്തികേന്ദ്രങ്ങളാണ്.
ഇവിടങ്ങളിലും ഡിഎംകെയുടെ സ്വാധീനം ഉറപ്പാക്കാനാണ് സ്റ്റാലിന്റെ ശ്രമം.
യുഎസ് ചുമത്തുന്ന കനത്ത തീരുവയും ഇന്ത്യ-യുഎസ് വ്യാപാരക്കരാർ പ്രഖ്യാപനം അനിശ്ചിതമായി വൈകുന്നതും കയറ്റുമതിയെ സാരമായി ബാധിക്കുന്നെന്ന് കാട്ടി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അപ്പാരൽ എക്സ്പോർട് പ്രമോഷൻ കൗൺസിൽ (എഇപിസി) കത്തയച്ചിരുന്നു.
കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ വേണമെന്നാണ് കത്തിലെ ആവശ്യം. തീരുവ ഇങ്ങനെ തുടരുന്നതും ആശ്വാസം നീളുന്നതും കയറ്റുമതി മേഖലയെ ഒരിക്കലും പരിഹരിക്കാനാകാത്ത ഗുരുതരാവസ്ഥയിലേക്ക് തള്ളുമെന്നും എഇപിസി പറയുന്നു.
നേരത്തേ 2004 മുതൽ 2007വരെ തമിഴ്നാട് ബിജെപി പ്രസിഡന്റ് ആയിരുന്നു രാധാകൃഷ്ണൻ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

