കേരളത്തിന്റെ വ്യവസായ-സ്റ്റാർട്ടപ് പരിസ്ഥിതിക്ക് പുതിയ ഊർജം പകരുന്ന നയങ്ങളാണ് സർക്കാരിന്റേതെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.
ടൈകോൺ കേരള 2025 ന്റെ സംരംഭക പുരസ്കാര സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കെഎസ്ഐഡിസി ചെയർമാനും ടൈ കേരളയുടെ സ്ഥാപക പ്രസിഡന്റും ഫെഡറൽ ബാങ്കിന്റെ മുൻ ചെയർമാനുമായ സി. ബാലഗോപാലിനു സമ്മാനിച്ചു.
ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ കേരള വൈസ് പ്രസിഡന്റ് ഡോ. ജീമോൻ കോര, ടൈ കേരള അവാർഡ്സ് ചെയർ വിനയ് ജയിംസ് കൈനാഡി, എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട്, സിജിഎച്ച് എർത്ത് സഹസ്ഥാപക ജോസ് ഡൊമിനിക്; സിന്തൈറ്റ് മാനേജിങ് ഡയറക്ടർ അജു ജേക്കബ്, ബർഗർ കിങ് ഇന്ത്യ മുൻ പ്രസിഡന്റ് സിസിലി തോമസ് എന്നിവർ അവാർഡ് സെഷനിൽ പ്രസംഗിച്ചു.
സ്കെയിൽ-അപ്പ് ഒൻട്രപ്രനർ ഓഫ് ദി ഇയർ – സി.പി.റാസിൻ റഹ്മാൻ (സർകാഷ് ഫിൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്), സ്റ്റാർട്ടപ് ഒൻട്രപ്രനർ ഓഫ് ദി ഇയർ- ദേവൻ ചന്ദ്രശേഖരൻ (ഫ്യൂസലേജ് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ്), ഇന്നവേറ്റർ ഓഫ് ദി ഇയർ- ഡോ.
ശ്രീരാജ് ഗോപി (മോളിക്യൂൾസ് ബയോലാബ്സ് പ്രൈവറ്റ് ലിമിറ്റഡ്), ഇക്കോസിസ്റ്റം എനേബ്ലർ ഓഫ് ദി ഇയർ – അനൂപ് അംബിക (സിഇഒ, കെഎസ്യുഎം), ഒൻട്രപ്രനർ ഓഫ് ദി ഇയർ -വിനോദ് മഞ്ഞില (മഞ്ഞില ഗ്രൂപ്പ്), നെക്സ്റ്റ് ജെൻ ഒൻട്രപ്രനർ – ഡോ. അഞ്ജു മിറിയം അലക്സ് (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ) തിരഞ്ഞെടുക്കപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

