
കണ്ണൂർ: മലയാള മനോരമ സമ്പാദ്യം, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് – കണ്ണൂർ പ്രസ് ക്ലബ് – ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ ഓഹരി വിപണി – മ്യൂച്വൽഫണ്ട് സെമിനാർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നവംബർ 28ന് രാവിലെ 10 മുതൽ 12.30 വരെ നടത്തും.
പൊതുജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കും ഓഹരി വിപണിയെ കുറിച്ച് പഠിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്കും സൗജന്യ ബോധവൽക്കരണ സെമിനാറിൽ പങ്കെടുക്കാം. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡൻറ് ടി.കെ. രമേശ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻറ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും
ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെൻറ് സ്ട്രാറ്റജിസ്റ്റ് ഡോ. വി. കെ. വിജയകുമാർ സെമിനാറിനു നേതൃത്വം നൽകും. ജിയോജിത് കണ്ണൂർ റീജണൽ മാനേജർ വി.ആർ. ആന്റണി ജോസഫ് (സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ) സംശയങ്ങൾക്ക് മറുപടി പറയും.
മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷത്തെ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവും വിജയികൾക്ക് ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മനോരമ ഇയർ ബുക്ക് സമ്മാനങ്ങളും നൽകും.
സെമിനാറിൽ പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കുന്നതിനും സൗകര്യമുണ്ട്. അന്വേഷണങ്ങൾക്ക്: 9995800079 – എം.പി. സുനോജ് (ജിയോജിത് കണ്ണൂർ ബ്രാഞ്ച് മാനേജർ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]