
ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കിലോയ്ക്ക് 250 രൂപയെന്ന നാഴികക്കല്ലിലേക്ക് എത്തിയ സ്വാഭാവിക റബർവില രണ്ടു-രണ്ടരമാസം പിന്നിടുമ്പോഴേക്കും എത്തിനിൽക്കുന്നത് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 180 രൂപയെന്ന താങ്ങുവിലയ്ക്ക് തൊട്ടരികിൽ. റബർ ബോർഡിന്റെ വില ആർഎസ്എസ്-4ന് 184 രൂപയാണ്. മൂന്നു രൂപ കൂടിക്കുറഞ്ഞു. ഇറക്കുമതി വർധനയും ആഭ്യന്തര ഉൽപാദനത്തിലെ ഉണർവുമാണ് റബർവിലയെ താഴേക്ക് നയിക്കുന്നത്.
ഉൽപാദനച്ചെലവ് കിലോയ്ക്ക് 200 രൂപയിലും അധികമാണെന്നിരിക്കേ വിലയിടിവ് കർഷകർക്ക് വൻ തിരിച്ചടിയാണ്. അതേസമയം, കുരുമുളക് വിലയിൽ 100 രൂപയുടെ വർധനയുണ്ടായി. കാപ്പിക്കുരു, ഇഞ്ചി, വെളിച്ചെണ്ണ വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]