അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ആസ്തിയിൽ കഴിഞ്ഞ രണ്ടുദിവസത്തിനിടെ 13 ബില്യൻ ഡോളറിന്റെ വളർച്ച (ഏകദേശം 1.15 ലക്ഷം കോടി രൂപ). ഇതോടെ, റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുമായി ഏഷ്യയിലെ ഏറ്റവും സമ്പന്നപട്ടത്തിനുള്ള അദാനിയുടെ മത്സരം വാശിയേറിയതുമായി.
നിലവിൽ ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം 98.6 ബില്യൻ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി (8.73 ലക്ഷം കോടി രൂപ). ഗൗതം അദാനിയുടേത് 95.7 ബില്യൻ ഡോളർ (8.47 ലക്ഷം കോടി രൂപ).
ലോക സമ്പന്ന പട്ടികയിൽ 18-ാമതാണ് മുകേഷ് അംബാനി; 19-ാം സ്ഥാനത്ത് ഗൗതം അദാനിയും. ഏഷ്യയിലെ ഏറ്റവും സമ്പന്നനും മുകേഷ് അംബാനിയാണ്.
മുനയൊടിഞ്ഞ ആരോപണം
ഗൗതം അദാനിക്കും അദാനി ഗ്രൂപ്പ് കമ്പനികൾക്കുമെതിരെ അമേരിക്കൻ ഷോർട്ട്സെല്ലർമാരായ ഹിൻഡൻബർഗ് തൊടുത്തുവിട്ട
ഗുരുതര ആരോപണങ്ങൾ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) തള്ളിയിരുന്നു. പിന്നാലെ, അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ നിക്ഷേപകരുടെ വാങ്ങൽ താൽപര്യം കൂടിയത് ഓഹരിവിലയിൽ കുതിപ്പുണ്ടാക്കി.
ഇതാണ്, ഗൗതം അദാനിയുടെ ആസ്തിയിലെ വമ്പൻ വളർച്ചയ്ക്കും വഴിവച്ചത്.
ഇന്നലെ മാത്രം (തിങ്കളാഴ്ച) അദാനിയുടെ ആസ്തിയിൽ 8.3 ബില്യൻ ഡോളർ (73,500 കോടി രൂപ) വർധിച്ചു. ഓഹരികളുടെ മുന്നേറ്റത്തെ തുടർന്ന്, ലാഭമെടുപ്പ് തകൃതിയായത് ഇന്നു തിരിച്ചടിയായിട്ടുണ്ട്.
ഇന്നലെ മികച്ച നേട്ടംകൊയ്ത അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്ന് ലാഭമെടുപ്പിനെ തുടർന്ന് ചുവന്നു.
🚨Just watched Gautam Adani’s powerful message to employees on ANI—after SEBI’s clean chit on Hindenburg claims, he’s calling for turbocharged innovation in energy & infra. “Truth triumphs,” he says.
Adani Group: resilient, unbreakable. Onward to building Bharat!
🇮🇳
ഓഹരികളുടെ മുന്നേറ്റം
ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയിൽ നിന്നുള്ള ക്ലീൻചിറ്റിന് പുറമേ, ഓഹരി വിഭജനത്തിന്റെ കൂടി പശ്ചാത്തലത്തിൽ ഇന്നലെ 20% മുന്നേറിയ അദാനി പവർ ഓഹരികൾ ഇന്നുള്ളത് ബിഎസ്ഇയിൽ 3.27% നഷ്ടത്തിലാണ്. ഇന്നലെ വൻ കുതിപ്പ് കാഴ്ചവച്ച അദാനി ടോട്ടൽ ഗ്യാസ് ഓഹരി ഇന്ന് 7.5% ഇടിഞ്ഞു.
എസിസി 0.25%, അദാനി എനർജി സൊല്യൂഷൻസ് 1.42%, അദാനി ഗ്രീൻ എനർജി 1.72%, അദാനി പോർട്സ് 0.25%, അംബുജ സിമന്റ് 0.32% എന്നിങ്ങനെയും നഷ്ടത്തിലാണുള്ളത്.
ഗ്രൂപ്പിലെ മുഖ്യകമ്പനിയായ അദാനി എന്റർപ്രൈസസ് 1.53% നേട്ടം കുറിച്ചു. ഇന്നു വ്യാപാരത്തിന്റെ ആദ്യ സെഷനുകളിൽ കനത്ത ലാഭമെടുപ്പ് നേരിട്ടെങ്കിലും നഷ്ടം നിജപ്പെടുത്താൻ അദാനി ഓഹരികൾക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 2 ദിവസത്തിനിടെ 35% കുതിച്ചശേഷം ഇന്നൊരുഘട്ടത്തിൽ അദാനി പവർ 5.5 ശതമാനത്തോളം ഇടിഞ്ഞിരുന്നു. കഴിഞ്ഞ 2 ദിനങ്ങളിലായി അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ 1.8 ലക്ഷം കോടി രൂപയുടെ വളർച്ചയും ഉണ്ടായിട്ടുണ്ട്.
15.44 ലക്ഷം കോടി രൂപയായാണ് സംയോജിത മൂല്യം ഉയർന്നത്.
റേറ്റിങ്ങിലും തിളക്കം
പ്രമുഖ രാജ്യാന്തര നിക്ഷേപക സ്ഥാപനമായ ജെഫറീസ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾക്ക് മികച്ച വളർച്ചാ സാധ്യത പ്രവചിച്ചതും ഓഹരികളിൽ വരുംദിവസങ്ങളിലും ചലനം സൃഷ്ടിച്ചേക്കാം. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ്സ്, അദാനി പോർട്സ്, അദാനി എനർജി സൊല്യൂഷൻസ് എന്നിവയ്ക്ക് 13 മുതൽ 22% വരെ വളർച്ചയാണ് ജെഫറീസ് പ്രവചിക്കുന്നത്.
തെളിവില്ലെന്ന് സെബി
വിദേശത്ത് കടലാസ് കമ്പനികൾ സ്ഥാപിക്കുകയും അവ മുഖേന സ്വന്തം കമ്പനികളുടെ ഓഹരികളിൽതന്നെ നിക്ഷേപം നടത്തി കൃത്രിമമായി വിലപെരുപ്പിച്ചു എന്നുമായിരുന്നു അദാനി ഗ്രൂപ്പിനെതിരെ രണ്ടുവർഷം മുൻപ് ഹിൻഡൻബർഗ് ഉന്നയിച്ച പ്രധാന ആരോപണം.
വിലയുള്ള ഓഹരികൾ ഈടുവച്ച് വായ്പകൾ വാങ്ങിയെന്നും ആരോപണമുണ്ടായിരുന്നു. തുടർന്ന സെബി അന്വേഷണം തുടങ്ങി.
ആരോപണങ്ങൾക്ക് കഴമ്പില്ലെന്ന് കഴിഞ്ഞദിവസമാണ് സെബി വ്യക്തമാക്കിയത്.
After an exhaustive investigation, SEBI has reaffirmed what we have always maintained, that the Hindenburg claims were baseless. Transparency and integrity have always defined the Adani Group.
We deeply feel the pain of the investors who lost money because of this fraudulent…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]