കേരളത്തിൽ ഇന്നു സ്വർണവിലയിൽ വീണ്ടും മാറ്റം. വൈകിട്ട് 3.25ഓടെ പവന് വീണ്ടും 1,000 രൂപ കൂടി വില 84,840 രൂപയായി.
വൈകിട്ട് 84,000വും ഭേദിച്ചു.
ഒറ്റദിവസം ഇങ്ങനെ നാഴികക്കല്ലുകൾ മറികടക്കുന്നത് അപൂർവം. ഇന്നലെയും കേരളത്തിൽ രാവിലെയും ഉച്ചയ്ക്കും വില കൂടിയിരുന്നു.
നിലവിലെ ട്രെൻഡ് തുടർന്നാൽ നാളെ രാവിലെതന്നെ വില 85,000 രൂപ കടക്കുമെന്ന് വ്യാപാരികൾ വ്യക്തമാക്കി.
ഇപ്പോൾ ഔൺസിന് 44 ഡോളർ വർധിച്ച് 3,874 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. ഒരുഘട്ടത്തിൽ എക്കാലത്തെയും ഉയരമായ 3,790.69 ഡോളർ വരെയുമെത്തിയിരുന്നു.
3,800 ഡോളർ ഭേദിച്ചാലും, കേരളത്തിൽ ഇന്ന് ഇനി വില മാറ്റാൻ സാധ്യതയില്ല. നാളെ രാവിലെയുള്ള വില നിർണയത്തിലാകും ഇതു പ്രതിഫലിക്കുക.
ഡോളറിനെതിരെ രൂപയുടെ മൂല്യം 88.53 എന്ന സർവകാല താഴ്ചയിലെത്തിയതും കേരളത്തിൽ സ്വർണവില കൂടാനിടയാക്കി.
ഗ്രാമിന് വൈകിട്ട് വില 125 രൂപ ഉയർന്ന് 10,605 രൂപയിലെത്തി. രാവിലെ 115 രൂപ കൂടിയിരുന്നു.
ഇതോടെ ഇന്ന് ഒറ്റ ദിവസത്തെ വർധന 240 രൂപ. വെള്ളി വില ഉച്ചയ്ക്കുശേഷം മാറിയിട്ടില്ല.
ചില കടകളിൽ ഗ്രാമിന് 147 രൂപ. മറ്റ് ചില അസോസിയേഷനു കീഴിലെ കടകളിൽ 144 രൂപ.
∙ 18 കാരറ്റ് സ്വർണവില ചില ജ്വല്ലറി ഷോറൂമുകളിൽ ഗ്രാമിന് വൈകിട്ട് 110 രൂപ കൂടി എക്കാലത്തെയും ഉയരമായ 8,790 രൂപയായി.
∙ 105 രൂപ ഉയർത്തി 8,720 രൂപയാണ് മറ്റൊരുവിഭാഗം വ്യാപാരികൾ ഈടാക്കുന്നത്.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കഴിഞ്ഞവാരം കാൽ ശതമാനം കുറച്ച കേന്ദ്രബാങ്ക് ഫെഡറൽ റിസർവ്, ഇനിയും പലിശ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത ഏറിയതാണ് സ്വർണവിലയെ റോക്കറ്റിലേറ്റിയത്. പലിശ കുറയാനുള്ള സാധ്യത ഉയർന്നതോടെ ഡോളർ ഇൻഡക്സ്, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി യീൽഡ്) എന്നിവ ദുർബലമായതും സ്വർണത്തിനു നേട്ടമായി.
അതേസമയം, സ്വർണത്തിന്റെ കുതിച്ചുകയറ്റത്തിന് സമീപഭാവിയിലെങ്ങും ശമനമുണ്ടാവില്ലെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ധർ നൽകുന്നത്.
ഔൺസിന് 1,000 ഡോളറിൽ നിന്ന് 12 കൊല്ലമെടുത്താണ് രാജ്യാന്തരവില 2,000 ഡോളറിൽ എത്തിയത്. എന്നാൽ, പിന്നീട് 3,000 ഡോളറിലെത്താൻ വെറും 4 വർഷമേ വേണ്ടിവന്നുള്ളൂ.
ഇനി വെറും ഒറ്റവർഷത്തിനകംതന്നെ വില 4,000 ഡോളറിലേക്ക് എത്തുമെന്ന് പ്രമുഖ രാജ്യാന്തര ബാങ്കിങ് സ്ഥാപനമായ ജെപി മോർഗന്റെ ഗ്ലോബൽ മാക്രോ റിസർച് മേധാവി ലൂയി ഒഗെയ്ൻസ് പറയുന്നു.
2026ന്റെ ആദ്യപാതിയിൽതന്നെ വില 4,000 ഡോളർ തൊടും. പിന്നീട് 2 വർഷത്തിനകം 6,000 ഡോളറും ഭേദിക്കുമെന്ന് അദ്ദേഹം പ്രവചിക്കുന്നു.
അതേസമയം, സ്വർണവില കുതിച്ചുകയറിയതോടെ കേരളത്തിൽ ട്രെൻഡും മാറിയിട്ടുണ്ട്. വിപണിയിൽ ഇപ്പോൾ 70 ശതമാനവും എക്സ്ചേഞ്ച് ആണ് നടക്കുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെ സുരേന്ദ്രൻ വിഭാഗം) ജനറൽ സെക്രട്ടറി എസ്.
അബ്ദുൽ നാസർ
പറഞ്ഞു.
സ്വർണം വാങ്ങുന്നതിന്റെ അളവ് കുറഞ്ഞെങ്കിലും വിപണിയിൽനിന്ന് ഉപഭോക്താക്കൾ വിട്ടുനിൽക്കുന്നില്ലെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) ചെയർമാനും ഭീമ ഗ്രൂപ്പ് ചെയർമാനുമായ ഡോ.ബി. ഗോവിന്ദൻ
പറഞ്ഞു.
കൈവശമുള്ള തുകയിലൊതുങ്ങുന്ന സ്വർണമാണ് ആളുകൾ വാങ്ങുന്നത്. സ്വർണത്തെ മികച്ച നിക്ഷേപമായി കാണുന്നതും ഇതിനൊരു കാരണമാണ്.
കഴിഞ്ഞ 3 വർഷത്തിനിടെ ഇരട്ടിയിലേറെയായാണ് വില കൂടിയത്. ഇപ്പോൾ വാങ്ങിയാലും അടുത്ത 2-3 കൊല്ലത്തിനകം അതിന്റെ വില ഇരട്ടിയാകുമെന്ന് ഉപഭോക്താക്കൾ ചിന്തിക്കുന്നു.
കൈവശമുള്ള സ്വർണം വിറ്റഴിച്ച് പണമാക്കുന്നവരുടെ എണ്ണവും കൂടുതലാണെന്ന് ഡോ.ബി.
ഗോവിന്ദൻ പറഞ്ഞു. കല്യാണപാർട്ടികൾ കൂടുതലും ബുക്കിങ്ങിനാണ് താൽപര്യപ്പെടുന്നത്.
ഇപ്പോൾ കന്നിമാസം ആയതിനാലും വിവാഹ സീസൺ അല്ലാത്തതിനാലും നേരിട്ട് പർച്ചേസില്ല. ഇപ്പോൾ ബുക്ക് ചെയ്ത് പിന്നീടുവാങ്ങാനാണ് കല്യാണ പർച്ചേസുകാർ ശ്രമിക്കുന്നത്.
വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ 5% മുതൽ തുക അടച്ച് ബുക്കിങ് നടത്താം.
∙ ഇങ്ങനെ മുൻകൂർ ബുക്ക് ചെയ്താൽ കുറഞ്ഞവിലയ്ക്ക് സ്വർണം വാങ്ങാമെന്നതാണ് നേട്ടം. ∙ ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്യും.
∙ ഇതിൽ ഏതാണോ കുറവ്, ആ വിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാം. അതായത്, ബുക്ക് ചെയ്തശേഷം പിന്നീട് വിലയെത്ര കൂടിയാലും ഉപഭോക്താവിനെ ബാധിക്കില്ല.
∙ അതേസമയം, ബുക്ക് ചെയ്തശേഷം വില കുറഞ്ഞാൽ, ആ വിലയ്ക്ക് സ്വർണം വാങ്ങാനും കഴിയും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]