കോഴിക്കോട് ∙ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആറിന്റെ ഹെൽത്ത് കെയർ പ്ലാറ്റ്ഫോമുമായി സഹകരിച്ച് മേയ്ത്ര ആശുപത്രി വൻ വികസനത്തിനൊരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ മേയ്ത്രയുടെ ശാഖകൾ ആരംഭിക്കും.
കോഴിക്കോട്ടെ ആശുപത്രിയിൽ 200 കിടക്കകളുള്ള പുതിയ ഓങ്കോളജി വിഭാഗവും ആരംഭിക്കും. ഒക്ടോബറിൽ ഇതിന്റെ തറക്കല്ലിടും.
തന്ത്രപരമായ പങ്കാളിത്തമാണ് കെകെആറുമായി ഉണ്ടാവുകയെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫൈസൽ ഇ.
കൊട്ടിക്കോളൻ പറഞ്ഞു. ഇന്ത്യയിലെ ആരോഗ്യരംഗത്ത് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൈത്രയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുന്നതാണ് ഈ സഹകരണം.
ഭാവിയിലെ പദ്ധതികൾക്കുള്ള പ്രധാന നിക്ഷേപം കെകെആറിന്റേതായിരിക്കും.
കെഇഎഫ് ഹോൾഡിങ്സ് ചെയർമാൻ കൂടിയായ ഫൈസൽ ഇ. കൊട്ടിക്കോളൻ മേയ്ത്ര ആശുപത്രിയുടെ ചെയർമാനായി തുടർന്നും പ്രവർത്തിക്കും.
2012-ൽ ഫൈസൽ ഇ. കൊട്ടിക്കോളൻ സ്ഥാപിച്ച മേയ്ത്ര, രാജ്യാന്തര നിലവാരത്തിലുള്ള ആശുപത്രിയാണ്.
220 മുറികളും 52 ഐസിയുകളും 8 ഓപ്പറേഷൻ തിയറ്ററുകളും ഉൾപ്പെടെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഇവിടെയുണ്ട്. കോഴിക്കോട്ട് ലോകോത്തര ആരോഗ്യപരിചരണ സൗകര്യങ്ങൾ എത്തിക്കുക എന്ന സ്വപ്നത്തിന് ഈ പങ്കാളിത്തം കരുത്തേകുമെന്ന് ഫൈസൽ ഇ.
കൊട്ടിക്കോളൻ പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]