
ദുബായ് ∙ ലുലു എക്സ്ചേഞ്ച് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ റീജനൽ ഫിൻടെക് പാർട്നറായി. ഇതോടെ, 10 രാജ്യങ്ങളിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എഎഫ്എ) മത്സരങ്ങളിൽ ലുലു ഔദ്യോഗിക പങ്കാളികളായിരിക്കും.
ഇന്ത്യയിൽ ലുലു ഫോറെക്സ്, ലുലു ഫിൻസർവ് എന്നിവരും മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ എന്നിവിടങ്ങളിൽ ലുലു മണിയും ആയിരിക്കും മേഖലാ പങ്കാളികൾ. ജിസിസി രാജ്യങ്ങൾ ഉൾപ്പെടെ മധ്യപൂർവ മേഖലയിലെ രാജ്യങ്ങളിൽ ലുലു എക്സ്ചേഞ്ച് ആയിരിക്കും പങ്കാളി.
അടുത്ത വർഷം നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് വരെ കരാർ തുടരും.
അർജന്റീന ഫുട്ബോൾ പരിശീലകൻ ലയണൽ സ്കലോണി, ലുലു എക്സ്ചേഞ്ച് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അദീബ് അഹമ്മദ് എന്നിവർ കരാർ ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]