
ബാങ്കുകളുടെ പുതിയ വെബ്വിലാസം ഒക്ടോബർ 31ന് മുൻപ് | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | RBI Mandates .bank.in Domain for All Indian Banks by October 31st | Malayala Manorama Online News
ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം അവസാനിക്കുക bank.in ൽ
representative image (Photo Credit : lakshmiprasad S/istockphoto)
ന്യൂഡൽഹി∙ ഒക്ടോബർ 31ന് മുൻപായി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും വെബ്സൈറ്റ് വിലാസം മാറ്റാൻ റിസർവ് ബാങ്കിന്റെ നിർദേശം. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ഇനി എല്ലാ ഇന്ത്യൻ ബാങ്കുകളുടെയും വിലാസം bank.in എന്ന രൂപത്തിലായിരിക്കും അവസാനിക്കുക.
ഉദാഹരണത്തിന് കനറാ ബാങ്കിന്റെ വിലാസം canarabank.com എന്നാണ് നിലവിൽ. ഒരുപക്ഷേ ഇനിയിത് canarabank.bank.in എന്നോ canara.bank.in എന്നോ മാറിയേക്കാം.
എത്രയും വേഗം പുതിയ വെബ്വിലാസത്തിനായി അപേക്ഷിക്കാൻ ആർബിഐ നിർദേശം നൽകി. ബാങ്കുകളുടെ വെബ്സൈറ്റിനോട് സാദൃശ്യം തോന്നിക്കുന്ന പേജുകളും വെബ്വിലാസവും ഉപയോഗിച്ച് നടത്തുന്ന സൈബർതട്ടിപ്പുകൾ (ഫിഷിങ്) തടയാനാണ് നീക്കം.
bank.in എന്നവസാനിക്കുന്ന വെബ്വിലാസം പരിശോധിച്ചുറപ്പാക്കിയാൽ തട്ടിപ്പിൽ നിന്ന് രക്ഷതേടാമെന്നതാണ് മെച്ചം. ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളുടെ വിലാസത്തിന്റെ ഒടുവിൽ fin.in എന്ന് ചേർക്കാനും നിർദേശമുണ്ട്.
bank.in, fin.in എന്നീ വിലാസങ്ങൾ മറ്റാർക്കും വാങ്ങി ഉപയോഗിക്കാനാകില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി (ഐഡിആർബിടി) എന്ന സ്ഥാപനത്തിനായിരിക്കും വെബ്വിലാസങ്ങളുടെ ചുമതല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
English Summary:
Indian banks must change their website addresses to end in “.bank.in” by October 31st, as mandated by the RBI to enhance cyber security and prevent phishing scams. This new regulation aims to improve online banking safety for all customers.
2u9531vk81vfuqstv6dhvi0ont mo-business-reservebankofindia mo-business-bankingservice 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]