സ്വർണവില കേരളത്തിൽ ഇന്നു രാവിലെ നടത്തിയത് വൻ മുന്നേറ്റം. ഗ്രാമിന് 170 രൂപ ഉയർന്ന് 11,535 രൂപയിലെത്തി.
1,360 രൂപ വർധിച്ച് 92,280 രൂപയാണ് പവൻവില. രാജ്യാന്തര വില ചാഞ്ചാടുകയാണെങ്കിലും ഡോളർ ശക്തിയാർജിച്ചതും
കേരളത്തിലെ വിലയെ മുന്നോട്ടുനയിച്ചു.
രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് ഔൺസിന് 4.57 ഡോളർ മാത്രം ഉയർന്ന് 4,065.27 ഡോളറിൽ.
ഒരുവേള 4,100 വരെ ഉയരുകയും 4,025 വരെ താഴുകയും ചെയ്തിരുന്നു. .
ഇതിനിടെ യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിലേക്ക് ഉയർന്നിരുന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപ ചരിത്രത്തിലാദ്യമായി 89ലേക്കും ഇടിഞ്ഞു.
ഇന്നലെ മൂല്യം എക്കാലത്തെയും താഴ്ചയായ 89.61ലേക്കാണ് വീണത്.
രൂപ തളരുമ്പോൾ സ്വർണം ഇറക്കുമതിക്കുള്ള ചെലവ് ഉയരും. ഈ ബാധ്യതയാണ് ആഭ്യന്തരവില കൂടാൻ ഇടയാക്കുക.
കേരളത്തിൽ ഇന്ന് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 140 രൂപ ഉയർന്ന് 9,540 രൂപയായി. വെള്ളിക്ക് ഗ്രാമിന് 2 രൂപ വർധിച്ച് 166 രൂപ.
മറ്റൊരു വിഭാഗം വ്യാപാരികൾ 18 കാരറ്റ് സ്വർണം ഗ്രാമിന് നൽകിയ വില 140 രൂപ ഉയർത്തി 9,490 രൂപയാണ്. വെള്ളിക്ക് 2 രൂപ കൂട്ടി 163 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

