
ന്യൂഡൽഹി∙ പ്രകൃതി സൗഹൃദ ഇന്ധനമായ സിഎൻജിയുടെ വില കിലോഗ്രാമിന് 4 മുതൽ 6 രൂപ വരെ ഉയർന്നേക്കും. ചില്ലറ വിൽപനക്കാർക്ക് കേന്ദ്രം കുറഞ്ഞ വിലയ്ക്കു നൽകിയിരുന്ന പ്രകൃതി വാതകത്തിൽ 20% കുറവു വരുത്തിയതാണു കാരണം.
അതേസമയം, സിഎൻജിയുടെ എക്സൈസ് നികുതി വെട്ടിക്കുറയ്ക്കണമെന്നാണ് ചില്ലറ വിൽപനക്കാരുടെ ആവശ്യം.14% ആണ് സിഎൻജിയുടെ നികുതി. നികുതി കുറഞ്ഞാൽ ചില്ലറ വ്യാപാരികൾക്ക് വില കൂട്ടാതെ വർധിച്ച ചെലവു കണ്ടെത്താനാകും. സിഎൻജി ലഭ്യത കുറഞ്ഞതാണു കേന്ദ്ര നടപടിക്കു പിന്നിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]