
ബർഗർ വിതരണക്കാരായ ഇന്ത്യൻ കമ്പനി ‘ബർഗർ സിങ്’ അടുത്തിടെ പുറത്തിറക്കിയ ഒരു പ്രസ്താവന സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച് വൈറലായിരിക്കുകയാണ്. അടുത്തകാലത്തെങ്ങും ഒരു കമ്പനിയിൽ നിന്ന് ഇത്രയും രസകരമായ ഔദ്യോഗിക വിശദീകരണം കേട്ടിട്ടില്ലെന്ന് പലരും പറയുന്നു.
ബർഗർ സിങ് 47.15 കോടി രൂപയുടെ മൂലധന സമാഹരണം നടത്തിയെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഇതു നിഷേധിച്ചുള്ള കമ്പനിയുടെ കുറിപ്പാണ് തരംഗമായത്.
കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന് ബർഗർ സിങ് സമർപ്പിച്ച ഒരു റിപ്പോർട്ട് അടിസ്ഥാനമാക്കിയായിരുന്നു വാർത്ത.
ഫണ്ട് സമാഹരിക്കാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടിൽ ബർഗർ സിങ് സൂചിപ്പിച്ചിരുന്നു. ഇങ്ങനെ ആലോചിക്കുമ്പോൾതന്നെ കാര്യം നടന്നുവെന്നാണെങ്കിൽ മാട്രിമോണിയൽ സൈറ്റിൽ റജിസ്റ്റർ ചെയ്ത പയ്യന്മാരെല്ലാം കല്യാണം കഴിച്ചപോലെയല്ലേ എന്ന് കമ്പനി ചോദിക്കുന്നു.
വീടുവിൽക്കാനുണ്ടെന്ന് പരസ്യം ചെയ്താൽ വീടുവിറ്റതുപോലെയാണോ? വീടുവിറ്റിട്ടില്ല, വിറ്റുകിട്ടിയ 2,000ന്റെ നോട്ടുകൊണ്ട് ഞങ്ങൾ സിഗാർ വലിച്ചിരിക്കുകയുമല്ല.
Take a bow, Burger Singh! This is THE funniest corporate statement I have read in a long, long time!
😂 But even while it is rip-roaringly funny, it also explains their stand so appropriately because they find so many ways to come at the same point, each one funnier than the…
‘‘ഓഹരി വിൽക്കാൻ പോകുന്നു എന്നുപറഞ്ഞാൽതന്നെ പണം സമാഹരിച്ചു എന്നാണർഥമെങ്കിൽ, ഞാനാണ് ഇപ്പോൾ ജയ്പുരിന്റെ മഹാരാജാവ്. ഞാൻ ഗൂഗിൾ മാപ്പിൽ ജയ്പുർ കൊട്ടാരം കഴിഞ്ഞയാഴ്ചയൊന്ന് സേർച് ചെയ്തായിരുന്നു’’, ബർഗർ സിങ് സ്ഥാപകനും സിഇഒയുമായ കബീർ ജീത് സിങ്ങും പ്രതികരിച്ചു.
ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റതിന്റെ സങ്കടം ഇപ്പോഴും മനസ്സിൽകൊണ്ടു നടക്കുന്നവരുടെ വികാരവും കമ്പനി ഉപമയാക്കിയിട്ടുണ്ട്.
മുഹമ്മദ് സിറാജിന്റെ സ്റ്റംപ് ഷോയബ് ബാഷിർ തെറിപ്പിക്കുംമുൻപുവരെ കളി ജയിച്ചത് ഇന്ത്യയായിരുന്നു!
ഫണ്ട് സമാഹരിച്ചിട്ടില്ലെന്നും സമാഹരണ നീക്കമുണ്ടെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ ബർഗർ സിങ്, അടുക്കളയിൽ നിന്നുള്ള മണം നോക്കി ഒരു റസ്റ്ററന്റിനെ റിവ്യൂ ചെയ്യരുതെന്നും പണസമാഹരണം നടന്നാൽ അത് ഔദ്യോഗികമായി അറിയിക്കുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]