
കൊച്ചി∙ കല്യാൺ ജ്വല്ലേഴ്സിന്റെ ലൈഫ്സ്റ്റൈൽ ആഭരണ ബ്രാൻഡായ കാൻഡിയറിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ഷാറുഖ് ഖാനെ നിയമിച്ചു. കാൻഡിയറിന്റെ സാന്നിധ്യം രാജ്യത്താകെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാൻഡ് അംബാസഡറെ നിയമിക്കുന്നത്. പുരുഷന്മാർക്കായുള്ള ആഭരണശേഖരവും അവതരിപ്പിച്ചു.
ബ്രാൻഡിന്റെ ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമിലും റീട്ടെയ്ൽ ഷോപ്പുകളിലും ഷോപ്പിങ് നടത്താം. 10,000 രൂപ മുതൽ ആരംഭിക്കുന്ന ആഭരണ ശേഖരങ്ങളാണ് കാൻഡിയർ അവതരിപ്പിക്കുന്നത്. രാജ്യത്താകെ 75ൽ അധികം റീട്ടെയ്ൽ സ്റ്റോറുകൾ കാൻഡിയറിന് ഇപ്പോഴുണ്ട്.
ജീവിതശൈലിയുമായി യോജിക്കുന്ന വ്യക്തിത്വം പ്രകടിപ്പിക്കുന്ന, ഓരോ അവസരത്തിനും അനുയോജ്യമായ ആഭരണങ്ങളാണ് ബ്രാൻഡ് അവതരിപ്പിക്കുന്നതെന്ന് കാൻഡിയർ ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. കാൻഡിയറുമായി സഹകരിക്കുന്നത് ആവേശകരമാണെന്ന് ഷാറുഖ് ഖാൻ പ്രതികരിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: