വിഷു, ഈസ്റ്റർ അവധിയാഘോഷങ്ങൾ കഴിഞ്ഞിട്ടും വിലവർധനയുടെ ആവേശം കൈവിടാതെ കുരുമുളകും വെളിച്ചെണ്ണയും. മികച്ച ഡിമാൻഡിന്റെ കരുത്തിൽ 72,000 രൂപയെന്ന റെക്കോർഡ് കഴിഞ്ഞദിവസം മറികടന്ന കുരുമുളക് അൺ-ഗാർബിൾഡ് വില വീണ്ടും കുതിക്കുകയാണ്. കൊച്ചി വിപണിയിൽ 200 രൂപ കൂടി വർധിച്ചു. വെളിച്ചെണ്ണ വിലയിൽ 100 രൂപയുടെ വർധനയുമുണ്ടായി.

Image: Shutterstock/Jaded Art

കൽപറ്റ വിപണിയിൽ കാപ്പിക്കുരു വില മാറിയില്ല. അതേസമയം, ഇഞ്ചിവിലയിൽ 100 രൂപ ഇടിഞ്ഞു. കട്ടപ്പന മാർക്കറ്റിൽ കൊക്കോ, കൊക്കോ ഉണക്ക വിലകൾ മോശം നിലവാരത്തിൽ തന്നെ തുടരുന്നു. രാജ്യാന്തര വിപണിയിൽ റബർവില കരകയറ്റത്തിന്റെ സൂചന നൽകുന്നുണ്ടെങ്കിലും കേരളത്തിൽ ആ ആവേശം പ്രകടമല്ല.

Image: Shutterstock/IZZ HAZEL

സംസ്ഥാനത്ത് റബർവില മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

English Summary:

Kerala Commodity Price: Black pepper and coconut oil prices rise in Kerala while rubber price remains steady.