കൊച്ചി ∙ കൺവെർജൻസ് ഇന്ത്യ 2025 എക്സ്പോയിലെ സ്റ്റാർട്ടപ് പിച്ച് ഹബ് ഇവന്റ് കീഴടക്കി മലയാളി സ്റ്റാർട്ടപ് സംരംഭകർ. ദേശീയ തലത്തിൽ 24 സ്റ്റാർട്ടപ്പുകൾ പങ്കെടുത്ത പിച്ചിങ് മത്സരത്തിൽ ഒന്നാമതെത്തിയത് അഗ്രിടെക് സ്റ്റാർട്ടപ്പായ ഫ്യൂസലേജ് ഇന്നവേഷൻസ്. അവസാന റൗണ്ടിൽ എത്തിയ 10 സ്റ്റാർട്ടപ്പുകളിൽ  സി-ഡിസ്ക് ടെക്നോളജീസ്, ജെൻ റോബട്ടിക്സ്, ഇൻകർ റോബട്ടിക് സൊല്യൂഷൻസ് എന്നിവയുമുണ്ട്.

ജേതാക്കളായ ഫ്യൂസലേജിന് എക്സ്പാൻഡ് നോർത്ത് സ്റ്റാർ ദുബായ്, ജി ടെക്സ് യൂറോപ്പ് ടെക്നോളജി എക്സ്പോകളിൽ പൂർണമായും സ്പോൺസർഷിപ്പുള്ള പ്രദർശന സ്ഥലം ലഭിക്കും.   ചേർത്തല സ്വദേശികളായ ദേവൻ ചന്ദ്രശേഖരനും സഹോദരി ദേവിക ചന്ദ്രശേഖരനും ചേർന്നു 2020ൽ ആരംഭിച്ച ഫ്യൂസലേജിന്റെ പ്രധാന ഉൽപന്നങ്ങൾ ഡ്രോൺ ഉപയോഗിച്ചുള്ള ആധുനിക കാർഷിക  സേവനങ്ങളാണ്.

English Summary:

Malayali entrepreneurs dominated the Startup Pitch Hub at Convergence India 2025, with Fuselage Innovations, an Agritech startup, winning a sponsored exhibition space in Dubai and Europe. Learn about the top Kerala startups and their innovative solutions.