ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ പുതിയ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി ശരദ് മാത്തൂറിനെ നിയമിച്ചു. പ്രമുഖ ഗ്രൂപ്പായ ഇൻഡസ്ഇൻഡ് ഇന്റർനാഷണൽ ഹോൾഡിങ്സ് ലിമിറ്റഡിന്റെ കീഴിലുള്ള സ്ഥാപനമാണ് ഈ ഇൻഷുറൻസ് കമ്പനി.
ധനകാര്യ, ഇൻഷുറൻസ് രംഗങ്ങളിൽ മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ് ശരദ് മാത്തൂർ.
കമ്പനികളുടെ ബിസിനസ് വളർച്ച, വിതരണ ശൃംഖലയുടെ വ്യാപനം, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നവീകരണ പ്രവർത്തനങ്ങൾ എന്നിവയിൽ മികച്ച നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസിൽ പുതിയ പദവി ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ്, യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷുറൻസിന്റെ എം.ഡിയും സി.ഇ.ഒയുമായി ആറ് വർഷത്തിലേറെ കാലം അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഇതിനുപുറമേ എസ്ബിഐ ജനറൽ ഇൻഷുറൻസ്, ഐസിഐസിഐ ലോംബാർഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും നിർണായക ചുമതലകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന സമീപനം, ഡിജിറ്റൽ രംഗത്തെ നവീകരണം, ഇൻഷുറൻസ് സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കൽ, മികച്ച ഭരണനിർവഹണം എന്നിവയിൽ ഊന്നിക്കൊണ്ട് ഇൻഡസ്ഇൻഡ് ജനറൽ ഇൻഷുറൻസിന്റെ വരാനിരിക്കുന്ന വളർച്ചാ ഘട്ടത്തിന് ശരദ് മാത്തൂർ നേതൃത്വം നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

