
അപേക്ഷിച്ചിട്ടില്ലാത്ത വായ്പയെക്കുറിച്ച് എസ്എംഎസോ, ഇമെയിലോ നിങ്ങൾക്ക് വരാറുണ്ടോ, ഞാനിത് അപേക്ഷിച്ചിട്ടില്ല എന്നു കരുതി അത് അവഗണിക്കാറാണോ പതിവ്. എങ്കിൽ ഇനി ഇത്തരം കാര്യങ്ങളിൽ ജാഗ്രത പുലർത്തണം.
നിങ്ങളുടെ വിവരങ്ങൾ ചോർത്തിയെടുത്ത് തട്ടിപ്പ് നടത്താനുള്ള ശ്രമമായിരിക്കാം. വിവരങ്ങൾ ദുരുപയോഗിച്ച് വ്യാജ വായ്പയെടുക്കുന്നത് വളരെ സാധാരണമായിട്ടുള്ള തട്ടിപ്പുകളുടെ ഗണത്തിലാണിപ്പോൾ.
പ്രത്യേകിച്ച് സാമ്പത്തിക ഇടപാടുകൾക്കുള്ള സുപ്രധാന രേഖയായ പാന്‍ പോലുള്ളവ ദുരുപയോഗം ചെയ്യുന്നത് തടയാൻ പ്രത്യേക ശ്രദ്ധയുണ്ടാകണം. നിങ്ങളുടെ പേരിൽ മറ്റാരെങ്കിലും വായ്പ എടുക്കാനുള്ള സാധ്യത ഒഴിവാക്കാന്‍ വേണ്ടിയാണിത്.
പാൻ ക്രെഡിറ്റ് റിപ്പോർട്ടുമായി ബന്ധിപ്പിച്ചിട്ടുള്ള രേഖയാണ്, അതു കൊണ്ട് ആരെങ്കിലും അതുപയോഗിച്ച് അനധികൃതമായി വായ്പ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ഇടിയാൻ അത് കാരണമാകും. ഭാവിയിൽ വായ്പ എടുക്കാനുള്ള സാധ്യതയാണ് ഇതോടെ ഇല്ലാതാകുന്നത്, ഒപ്പം സാമ്പത്തിക കാര്യങ്ങളിലെ സൽപ്പേരും നിങ്ങളുടേതല്ലാത്ത കാരണത്താൽ ഇല്ലാതാകും.
തടയാനുള്ള മാർഗം എന്താണ്?
ഇടയ്ക്കിടയ്ക്ക് ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക.
നിങ്ങൾ എടുത്തിട്ടുള്ള എല്ലാ വായ്പകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും വിശദാംശങ്ങൾ സിബിൽ പോലുള്ള ക്രെഡിറ്റ് സ്കോർ ഏജന്‍സികളുടെ പക്കൽ ഉണ്ടാകും. ഏജൻസികളുടെ സൈറ്റിൽ കയറി പാനും മൊബൈൽ നമ്പറും നൽകി സൗജന്യ റിപ്പോർട്ടിന് അപേക്ഷിക്കാം.
റിപ്പോർട്ട് വിശദമായി പരിശോധിച്ച് പരിചയമില്ലാത്ത അക്കൗണ്ടിലുള്ള ഇടപാടോ പരിചയമില്ലാത്ത പേരോ, നിങ്ങളെടുത്തിട്ടില്ലാത്ത വായ്പയോ, ക്രെഡിറ്റ് കാർഡുകളോ ഉണ്ടോ എന്ന് നോക്കാം. ഇങ്ങനെ എന്തെങ്കിലും കണ്ടാൽ കാർഡ് ഉടൻ ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്.
വ്യാജ വായ്പ ശ്രദ്ധയിൽ പെട്ടോ
ഇത്തരത്തിൽ നിങ്ങൾ ബന്ധപ്പെട്ടിട്ടില്ലാത്ത ഏതെങ്കിലും വായ്പ എടുത്തതായി കണ്ടാൽ ഉടൻ തന്നെ അക്കാര്യം വായ്പ ലഭ്യമാക്കിയ ബാങ്കിനെ അറിയിക്കണം.
എത്രയും പെട്ടെന്ന് ഓൺലൈനായി ക്രെഡിറ്റ് ബ്യൂറോയെയും അറിയിക്കണം. നിങ്ങളുടെ തിരിച്ചറിയൽ രേഖ, സംശയാസ്പദമായ വായ്പയുടെ വിവരങ്ങൾ, ഇത് സംബന്ധിച്ച സത്യവാങ്മൂലം, പോലീസിലും സൈബർ സെല്ലിലും രേഖാമൂലം നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇതെല്ലാം നൽകണം.
തട്ടിപ്പ് തടയാം
പാൻ വിവരങ്ങൾ മറ്റാർക്കെങ്കിലും പങ്ക് വയ്ക്കനോ, സുരക്ഷിതമല്ലാത്ത സൈറ്റ്, ആപ്പ്, വാട്സാപ്പ് എന്നിവിടങ്ങളിലും പൊതു ഇടങ്ങളിലും പാൻ അലക്ഷ്യമായി കൈകാര്യം ചെയ്യനോ പാടില്ല.
നഷ്ടപ്പെട്ട പാനിനു പകരം പുതിയത് കിട്ടിയാലും കുറച്ചു മാസത്തേയ്ക്ക് ക്രെഡിറ്റ് റിപ്പോർട്ട് കൂടെക്കൂടെ പരിശോധിച്ചു കൊണ്ടിരിക്കണം.
പാനുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ട്, ഇമെയിൽ ഇവയെല്ലാം ശക്തമായ പാസ് വേഡിട്ട് സുരക്ഷിതമാക്കണം. പാൻ നഷ്ടപ്പെട്ടാൽ ഉടനടി നടപടി എടുക്കണം.
കാരണം, ബാങ്കിന്റെ പിൻ, ആധാർ കാർഡ് എന്നിവ പോലെ വളരെ പ്രധാനപ്പട്ട സാമ്പത്തിക ഇടപാട് രേഖയാണ് പാൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]