സ്വർണത്തിനും വിദേശ കറൻസികൾക്കും പുറമെ, തായ്‌വാൻ ബിറ്റ് കോയിൻ ശേഖരം സ്വന്തമാക്കാൻ ഒരുങ്ങുന്നു. ബിറ്റ് കോയിൻ ദേശീയ കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്തുന്നത് ഒരു ആഗോള പ്രവണതയായി മാറിയിരിക്കുന്നതിനാലാണ് തായ്‌വാനും ഇങ്ങനെ ചെയ്യുന്നത്.

ദേശീയ കരുതൽ ശേഖരം വൈവിധ്യവൽകരിക്കുന്നതിനായി തായ്‌വാൻ 250 കോടി ഡോളർ ബിറ്റ്‌കോയിനിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും ഡോളറിനെ ആശ്രയിക്കുന്നതിനും എതിരെ സാമ്പത്തിക പരമാധികാരം ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ക്രിപ്റ്റോ റിസർവ് ഒരു ആഗോള പ്രവണതയായി മാറുമോ?

രാജ്യങ്ങൾക്ക് ക്രിപ്റ്റോ കറൻസികളോടുള്ള അകൽച്ച കുറഞ്ഞു വരികയാണ്. നിയമപരമായ ടെൻഡറായി ബിറ്റ്കോയിൻ സ്വീകരിച്ച ആദ്യത്തെ രാജ്യമാണ് എൽ സാൽവഡോർ. മറ്റു പല രാജ്യങ്ങളും നിയമപരമായ ടെൻഡറായി ബിറ്റ് കോയിൻ സ്വീകരിച്ചിട്ടില്ലെങ്കിലും പണപ്പെരുപ്പത്തെ മറികടക്കാനുള്ള ആസ്തിയായി അവരുടെ കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ആഗോളതലത്തിൽ സെൻട്രൽ ബാങ്കുകളും സർക്കാരുകളും ഡിജിറ്റൽ ആസ്തികൾ കൈവശം വയ്ക്കാൻ മത്സരിക്കുകയാണ്. ബിറ്റ് കോയിൻ ഇതിനിടയിൽ ഒരു ആഗോള പ്രതിഭാസമായി വളർന്നു വന്നിട്ടുണ്ട്. യുഎസ്, ചൈന, യുകെ, യുക്രെയ്ൻ, ഉത്തര കൊറിയ,  എന്നീ രാജ്യങ്ങളെല്ലാം  ഇതിനകം തന്നെ ബിറ്റ്കോയിൻ കൈവശം വച്ചിട്ടുണ്ട്. തന്ത്രപരമായ ഒരു ആസ്തി എന്ന നിലയിൽ ബിറ്റ് കോയിൻ ട്രംപിന്റെ  ഭരണത്തിൽ അമേരിക്ക അംഗീകരിച്ചതോടെ ബിറ്റ് കോയിന്റെ ‘തലവര’ തെളിഞ്ഞു.

ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7   ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.

ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള  വസ്തുനിഷ്ടമായ  വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ  പ്രോത്സാഹിപ്പിക്കുന്നില്ല.

English Summary:

Taiwan is reportedly planning to invest $250 million in Bitcoin to diversify its national reserves and strengthen its financial sovereignty. This move follows El Salvador’s adoption of Bitcoin as legal tender and reflects a broader global trend towards incorporating cryptocurrencies into national assets. The article examines this trend and its potential implications.