വില കുതിക്കുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് രാജ്യാന്തര റബർവിലയിൽ‌ വൻ വീഴ്ച. ഉൽപാദന സീസൺ ആരംഭിക്കുകയും വിപണിയിലേക്ക് ചരക്കുവരവ് മെച്ചപ്പെടാൻ തുടങ്ങിയതും ചെയ്തത് വിലയെ താഴ്ത്തി. ബാങ്കോക്കിൽ ആർഎസ്എസ്-4ന് വില കിലോയ്ക്ക് 4 രൂപ ഒറ്റദിവസം കുറഞ്ഞു. ചൈനയിൽ നിന്ന് ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം മികച്ച ഡിമാൻഡ് കിട്ടുമെന്ന വിലയിരുത്തൽ ഉണ്ടാവുകയും വിലകയറുമെന്നും പ്രതീക്ഷിച്ചിരിക്കേയാണ് കടകവിരുദ്ധമായ വീഴ്ച. കേരളത്തിൽ വില മാറ്റമില്ലാതെ തുടരുകയാണ്.

കാലവർഷം തുടങ്ങിയത് നാളികേര വിളവെടുപ്പിനെ ബാധിക്കുന്നത് വെളിച്ചെണ്ണ വിലയെ വീണ്ടും ഉയരങ്ങളിലേക്ക് നയിക്കുകയാണ്. ഇതിനു പുറമെ രാജ്യാന്തര തലത്തിൽ ഭക്ഷ്യഎണ്ണ വില ഉയരുന്നതും വെളിച്ചെണ്ണയ്ക്ക് കുതിപ്പേകുന്നു. കൊച്ചിയിൽ ക്വിന്റലിന് 300 രൂപ കൂടി ഉയർന്നു. കുരുമുളക് വിലയിൽ മാറ്റമില്ല. കട്ടപ്പന കമ്പോളത്തിൽ കൊക്കോ വിലകളും കൽപറ്റയിൽ കാപ്പിക്കുരു, ഇഞ്ചി വിലകളും മാറിയിട്ടില്ല.

മികച്ച ഡിമാൻഡുള്ളതിനാൽ ഏലം വിലയും മെച്ചപ്പെടുന്നുണ്ട്. ലേല കേന്ദ്രങ്ങളിലെത്തുന്ന ഏലയ്ക്ക മുഴുവനായും ഏറ്റെടുക്കാൻ കയറ്റുമതിക്കാർ ഉൾപ്പെടെയുള്ളവർ മത്സരിക്കുന്നു. വില കൂടുന്നതിന്റെ നേട്ടം കൊയ്യാനായി കർഷകരും മികച്ചതോതിൽ സ്റ്റോക്ക് എത്തിക്കാൻ തയാറായിട്ടുണ്ട്.  കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ (Kerala Commodity Prices) ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala Commodity Price: Coconut oil price surges, rubber remians unchanged