മുംബൈ∙ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) എക്സിക്യൂട്ടീവ് ഡയറക്ടറായി ഇന്ദ്രനീൽ ഭട്ടാചാര്യയെ നിയമിച്ചു. പോളിസി ആൻഡ് റിസർച്ച് വിഭാഗത്തിന്റെ ചുമതലയായിരിക്കും അദ്ദേഹത്തിന്.

ഇന്ദ്രനീൽ ഭട്ടാചാര്യ

ന്യൂഡൽഹി ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആർബിഐയിൽ വിവിധ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം, ഖത്തർ സെൻട്രൽ ബാങ്കിലും ജോലി ചെയ്തിട്ടുണ്ട്.

English Summary:

Indraneel Bhattacharya appointed as RBI Executive Director, heading the Economic Policy and Research Department. His extensive experience includes roles at RBI and Qatar Central Bank.