ബെയ്ജിങ് ∙ വിവരസാങ്കേതിക ഉൽപന്നങ്ങൾക്ക് ഇന്ത്യ നടപ്പാക്കുന്ന തീരുവയ്ക്കും സോളർ മേഖലയിലെ സബ്സിഡിക്കുമെതിരെ ലോകവ്യാപാര സംഘടനയ്ക്ക് ചൈന പരാതി നൽകി. ടെലികോം ഉപകരണങ്ങൾ, സ്മാർട്ഫോണുകൾ എന്നിവയുടെ ഇറക്കുമതിക്ക് ഇന്ത്യ അമിത നികുതി ഏർപ്പെടുത്തുന്നു എന്നാണ് ചൈനയുടെ ആരോപണം.
ഇന്ത്യയ്ക്കെതിരെ ചൈന അയയ്ക്കുന്ന രണ്ടാമത്തെ പരാതിയാണിത്. ഇന്ത്യയിലെ സോളർ സെൽ, മൊഡ്യൂൾ നിർമാണ മേഖലയിലെ സബ്സിഡി വിദേശനിർമിത ഉൽപന്നങ്ങളെ തഴയാൻ ഉദ്ദേശിച്ചുള്ളതാണെന്നും ഇന്ത്യയുടെ നയങ്ങൾ വിദേശരാജ്യങ്ങളോട് വിവേചനം കാണിക്കുന്നതാണെന്നും സംഘടനയുടെ ചട്ടത്തിനെതിരാണെന്നും പരാതിയിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

