സംരംഭക സ്വപ്നങ്ങൾ കാണുന്നവർക്ക് നിക്ഷേപം നേടാൻ കഴിയുന്ന ബിസിനസ് പിച്ച് റിയാലിറ്റി ഷോ “മനോരമ ഓൺലൈൻ എലവേറ്റ് – ഡ്രീംസ് ടു റിയാലിറ്റി” സീസൺ -2ന്റെ ഔദ്യോഗിക പ്രഖ്യാപനം ഡിസംബർ 23ന് കൊച്ചിയിൽ നടക്കും. വൈകുന്നേരം ആറിന് കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.
രാജീവ് മുഖ്യാതിഥിയാകും. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക മനോരമ ഓൺലൈൻ എലവേറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവയ്ക്കും.
ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് മനോരമ ഓൺലൈൻ എലവേറ്റ് സംഘടിപ്പിക്കുന്നത്.
ബിസിനസ്, സ്റ്റാർട്ടപ് കമ്മ്യൂണിറ്റിയിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ചടങ്ങിൽ സീസൺ 2ലെ പുതിയ നിക്ഷേപകരെയും പ്രഖ്യാപിക്കും. മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ.ടോം എം.ജോസഫ്, അസറ്റ് ഹോം സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരായിരുന്നു ആദ്യ സീസണിലെ നിക്ഷേപക പാനലിലുണ്ടായിരുന്നത്.
∙ വളർച്ചാ സാധ്യതയുള്ള ബിസിനസുകൾക്ക് മികച്ച അവസരം
സംരംഭക സ്വപ്നങ്ങൾ കാണുന്നവർക്കുള്ള മികച്ച അവസരമാണ് മനോരമ ഓൺലൈൻ എലവേറ്റ്.
വളർച്ചാ സാധ്യതയുള്ള ബിസിനസ് സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും മൂലധന പിന്തുണ ലഭിക്കും. ഒപ്പം പ്രമുഖരുടെ മാർഗനിർദേശങ്ങളും പിന്തുണയും.
നിക്ഷേപക സമിതിക്ക് മുന്നിൽ സമർപ്പിക്കുന്ന ആശയങ്ങൾ കൃത്യമായി കൃത്യമായി വിശകലനം ചെയ്താണ് നിക്ഷേപ തീരുമാനത്തിലെത്തുന്നത്. മികച്ചതും വളർച്ചാ സാധ്യതയുള്ളതും മാറ്റം കൊണ്ടുവരുന്നതുമായ സംരംഭങ്ങൾക്ക് നിക്ഷേപങ്ങൾ ഉറപ്പാണ്.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു ബിസിനസ് പിച്ച് റിയാലിറ്റി ഷോ നടക്കുന്നത്.
മനോരമ ഓൺലൈൻ എലവേറ്റിന്റെ ആദ്യ സീസണിൽ അഞ്ഞൂറിലേറെ അപേക്ഷകൾ ലഭിച്ചു ഇതിൽ നിന്ന് ഫിനാലെയിൽ മാറ്റുരച്ചത് 21 സംരംഭങ്ങളാണ്. കോടികളുടെ നിക്ഷേപമാണ് ഇവർ നേടിയത്.
മനോരമ ഓൺലൈനിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് പേർ ഈ വിഡിയോകൾ കണ്ടു. വെബ്കാസ്റ്റിലൂടെയും യുട്യൂബ് പ്രീമിയറിലൂടെയും ഫൈനലിലെത്തുന്ന ടീമുകളുടെ ബിസിനസ് പിച്ച് കാണാൻ കഴിയും.
∙ എങ്ങനെ അപേക്ഷിക്കും?
മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ഔദ്യോഗിക വെബ്സൈറ്റായ www.manoramaelevate.com സന്ദർശിച്ച് അപേക്ഷിക്കാവുന്നതാണ്.
ആദ്യറൗണ്ടിൽ നിന്ന് നിശ്ചിത എണ്ണം സ്റ്റാർട്ടപ്പ് / ബിസിനസ് സംരംഭങ്ങളെ തിരഞ്ഞെടുക്കും. തുടർന്ന് ഫൈനൽ റൗണ്ടിനും ഗ്രൂമിങ്ങിനുമായി യോഗ്യരായ സംരംഭങ്ങളെ കണ്ടെത്തും.
ഇതിൽ നിന്ന് ഗ്രാൻഡ് ഫിനാലെയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങൾക്ക് നിക്ഷേപക പാനലിന് മുന്നിൽ ആശയം അവതരിപ്പിക്കാനും നിക്ഷേപം തേടാനുമുള്ള അവസരം ലഭിക്കും. ഫണ്ടിങ്ങിന് പുറമേ മെന്ററിങ്, ഇൻകുബേഷൻ, നെറ്റ്വർക്കിങ് എന്നിവയ്ക്കുമുള്ള പിന്തുണയുണ്ടാകും.
∙ ആർക്കൊക്കെ പങ്കെടുക്കാം?
മികച്ച വളർച്ചാ സാധ്യതയുള്ളതും നൂതനവുമായ സ്റ്റാർട്ടപ്, ബിസിനസ് ആശയങ്ങളുള്ളവർക്ക് മനോരമ ഓൺലൈൻ എലവേറ്റിൽ പങ്കെടുക്കാം.
നിക്ഷേപവും മെന്ററിങ്ങും തേടുന്നവർ, പ്രാരംഭഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകൾ, കിടിലൻ ആശയങ്ങളുള്ള വ്യക്തികൾ, പുതിയ തലത്തിലേക്ക് വളരാൻ ആഗ്രഹിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എസ്എംഇ) എന്നിവർക്കും അവസരമുണ്ട്.
വിവരങ്ങൾക്ക് : 8075990590
ഇ-മെയിൽ [email protected], [email protected]
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

