നാല്
വർഷമായി ലോകസാമ്പത്തിക വ്യവസ്ഥയിൽ ആശാന്തിയുടെ കരിനിഴൽ പടർത്തുന്ന
സമാധാനമായി 2025 അന്ത്യത്തോടെ പര്യവസാനിക്കുമോ? കഴിഞ്ഞദിവസം നടന്ന വാർഷിക മാധ്യമസമ്മേളനത്തിൽ പുട്ടിന്റെ ഭാഗത്തുനിന്നും സമാധാനത്തിനായി വിട്ടുവീഴ്ചയ്ക്കു തയാറാണെന്ന സൂചന പുറത്തുവന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ റഷ്യ അനന്തമായി വലിച്ചുനീട്ടുന്നു എന്ന ആക്ഷേപം ശരിയല്ലെന്നും തീരുമാനം വരേണ്ടത് യുക്രെയ്ന്റെയും യുറോപ്പിന്റെയും ഭാഗത്തുനിന്നാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് നിർദേശിച്ച സമാധാന ഉടമ്പടിയിൽ വിട്ടുവീഴ്ചകൾക്ക് റഷ്യ തയാറായിട്ടുണ്ടെന്ന് പുട്ടിൻ പറഞ്ഞതും ശുഭ സൂചനയാണ്. അതേസമയം ഭീകരതയോടു വിട്ടുവീഴ്ചയില്ലെന്നു അമേരിക്ക വീണ്ടും തെളിയിച്ചു.
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ യുഎസ് വ്യോമാക്രമണം നടത്തി. യുഎസ് സൈനികർക്കു നേരെ നടന്ന ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായിട്ടാണ് വ്യോമാക്രമണം.
∙ തിരിച്ചു കയറി രൂപ, ഓഹരിക്കും ആശ്വാസം
ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തുന്ന കാഴ്ചയാണുള്ളത്.
ഇന്നലെ 53 പൈസയുടെ നേട്ടത്തോടെ 89.67 നിലവാരത്തിലേക്ക് രൂപ തിരിച്ചുകയറി. ഓഹരി വിപണികളിലെ മുന്നേറ്റം, ക്രൂഡോയിൽ വിലയിടിവ്, കോർപറേറ്റ് മേഖലയിൽ നിന്നുള്ള ഡോളർ ഒഴുക്ക്, റിസർവ് ബാങ്കിന്റെ ഇടപെടൽ തുടങ്ങിയവയാണ് രൂപയെ നേട്ടത്തിനു സഹായിച്ചത്.
ഡോളറിനെതിരെ 90.19 നിലവാരത്തിൽ വ്യാപാരം ആരംഭിച്ച രൂപ വ്യാപാരത്തിനിടെ 89.25 നിലവാരത്തിലേക്കു വരെ മെച്ചപ്പെട്ടിരുന്നു. വ്യാഴാഴ്ചയും രൂപ നിലമെച്ചപ്പെടുത്തിയുരുന്നു.
19 പൈസയായിരുന്നു ഡോളറിനെതിരെ രൂപയുടെ നേട്ടം. ഓഹരി വിപണിയിലും കുതിപ്പ് തുടരുകയാണ്.
സെൻസെക്സ് 447 പോയിന്റും നിഫ്റ്റി 150 പോയിന്റും ഇന്നലെ നേട്ടമുണ്ടാക്കി.
∙ ക്രൂഡിനും സ്വർണത്തിനും വിലയിടിഞ്ഞു
ലക്ഷം തൊടാൻ ശ്രമിച്ച
പോയദിനം ഇടിവുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്നലെ കുറഞ്ഞത്.
ഇതോടെ സ്വർണം ഗ്രാമിനു 12300 രൂപയും പവനു 98,400 രൂപയുമായി. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഗ്രാമിന് 90 രൂപയും പവന് 720 രൂപയും വർധിച്ച ശേഷമാണ് ഇടിവ് നേരിട്ടത്.
ക്രൂഡോയിൽ വിലയിലും കുറവുണ്ടായി.
ബാരലിന് 59 ഡോളർ നിലവാരത്തിലേക്കാണു കുറഞ്ഞത്. റഷ്യൻ എണ്ണ ഇറക്കുമതിയിൽ തടസ്സം നേരിട്ടാലും ഇന്ത്യയ്ക്ക് ഇത് ആശ്വസിക്കാൻ വകനൽകും.
∙ നിക്ഷേപങ്ങളുടെ കരുത്തിൽ രാജ്യം
പോയദിനം രാജ്യത്തു വലിയ നിക്ഷേപ പ്രഖ്യാപനങ്ങളുമുണ്ടായി.
പ്രമുഖ ബാങ്കിതര ധന സ്ഥാപനമായ ശ്രീറാം ഫിനാൻസിൽ 39,617 കോടിയുടെ നിക്ഷേപം നടത്തി ജപ്പാനിലെ ബാങ്കിങ് ഭീമനായ മിത്സുബിഷി യുഎഫ്ജി ഫിനാൻഷ്യൽ ഗ്രൂപ്പ് (എംയുഎഫ്ജി). ഇന്ത്യൻ ധനകാര്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപമാണിത്.
ബാങ്കുകൾക്ക് എൻബിഎഫ്സികളിൽ ഓഹരി പങ്കാളിത്തം നേടാമെന്ന റിസർവ് ബാങ്ക് നയത്തിനനുസൃതമായാണ് നിക്ഷേപം. ഓഹരിക്ക് 840.93 രൂപ പ്രകാരം 47.11 കോടി ഓഹരികൾ ജപ്പാൻ ബാങ്കിന് നൽകാൻ ശ്രീറാം ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
നിക്ഷേപ വാർത്തയ്ക്ക് പിന്നാലെ ശ്രീറാം ഫിനാൻസിന്റെ ഓഹരികൾ കുതിച്ചു. അടുത്തകാലത്തായി ജപ്പാനിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ വലിയ നിക്ഷേപമാണ് നടത്തുന്നത്.
ഓഗസ്റ്റിൽ ആർബിഎൽ ബാങ്കിന്റെ 60% ഓഹരികൾക്കായി എമിറേറ്റ്സ് എൻബിഡി 300 കോടി ഡോളർ നിക്ഷേപം നടത്തിയിരുന്നു. യെസ് ബാങ്കിന്റെ 24.2% ഓഹരികൾക്കായി സുമിട്ടോമോ മിറ്റ്സുയി ബാങ്കിങ് കോർപറേഷൻ 200 കോടി ഡോളർ നിക്ഷേപിച്ചിരുന്നു.
അതിനെയെല്ലാം കടത്തിവെട്ടുന്നതാണ് ഇപ്പോഴത്തെ 445 കോടി ഡോളറിന്റെ ഈ നിക്ഷേപം.
5 വർഷത്തിനുള്ളിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ നവീകരണത്തിനായി ഒരു ലക്ഷം കോടി നിക്ഷേപിക്കുമെന്ന അദാനി ഗ്രൂപ്പിന്റെ പ്രഖ്യാപനവും ആവേശം പകർന്നു. പുതിയ നവിമുംബൈ എയർപോർട്ടിന്റെ പ്രവർത്തനം തുടങ്ങുന്നതിന്റെ മുന്നോടിയായിട്ടാണ് പ്രഖ്യാപനം നടത്തിയത്.
തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലക്നൗ, ഗുവാഹത്തി, ജയ്പുർ, മംഗളൂരു, എന്നീ വിമാനത്താവളങ്ങളാണ് നിലവിൽ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ളത്.
∙ വായ്പയായി എത്തും കോടികൾ
ഇന്ത്യയിലെ വിവിധ പദ്ധതികൾക്കായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (എഡിബി) 425.8 കോടി ഡോളർ വായ്പ അനുവദിച്ചു. നൈപുണ്യവികസനം, പുനരുപയോഗ ഊർജ മേഖല, നഗരാസൂത്രണം, മെട്രോ റെയിൽ ശൃംഖല, ആരോഗ്യമേഖല, ഇക്കോ ടൂറിസം എന്നീ മേഖലകളിലാണ് വായ്പ നൽകിയത്.
നൈപുണ്യവികസനത്തിനുള്ള പിഎം സേതു പദ്ധതിക്കു 84.6 കോടി യുഎസ് ഡോളറാണു നൽകിയത്. പുരപ്പുറ സോളറിനായുള്ള പിഎം സൂര്യ ഘർ യോജനയ്ക്ക് 65 കോടി ഡോളർ നൽകി.
∙ പ്രതീക്ഷയോടെ ഇന്ത്യ– ഒമാൻ സ്വതന്ത്ര വ്യാപാര കരാർ
ഇന്ത്യ– ഒമാൻ സ്വതന്ത്ര വ്യാപാര കരാർ അടുത്ത 3 മാസത്തിനുള്ളിൽ നടപ്പാക്കുമെന്ന് കേന്ദ്ര വാണിജ്യകാര്യമന്ത്രി പീയൂഷ് ഗോയൽ അറിയിച്ചു.
റെക്കോർഡ് വേഗത്തിൽ കരാർ പ്രാബല്യത്തിൽക്കൊണ്ടുവരാനാണ് ശ്രമം. പുതിയ കരാർ കൂടുതൽ ചരക്കുകൾ ഈ വിപണികളിലെത്തിക്കാൻ ഇന്ത്യയെ സഹായിക്കും.
ഗൾഫ് രാജ്യങ്ങൾ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങിലേക്കുമുള്ള കവാടമാണ് ഒമാൻ. ഇതു നേട്ടമാക്കാനാണ് ഇന്ത്യയുടെ ശ്രമം.
∙ ചൈനയിലേക്കുള്ള കയറ്റുമതിയിൽ വൻനേട്ടം
ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി നവംബറിൽ 90% വർദ്ധിച്ച് 220 കോടി ഡോളറിലെത്തി.
അതേസമയം ഏപ്രിൽ മുതൽ നവംബർ വരെയുള്ള കയറ്റുമതിയിൽ 33%മാണ് വർധന രേഖപ്പെടുത്തിയത്. നാഫ്ത, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് കയറ്റുമതിയിൽ പ്രധാനമായും ഉള്ളത്.
∙ പഞ്ചസാരയിൽ കേന്ദ്രം കർഷകർക്കൊപ്പം
പഞ്ചസാര കയറ്റുമതിയിൽ കരിമ്പു കർഷകരുടെ താൽപര്യം പരിഗണിക്കാൻ ഇന്ത്യ.
പഞ്ചസാര ഉൽപാദനത്തിലെ മിച്ചത്തിൽ ഒരു ഭാഗം എത്തനോൾ ഉൽപാദനത്തിനായി മാറ്റിവയ്ക്കും. കയറ്റുമതി നിയന്ത്രിച്ചു കർഷകരെ വരുമാന നഷ്ടത്തിൽ നിന്ന് രക്ഷിക്കാനാണ് ഈ നീക്കം.
ലോകത്തിലെ രണ്ടാമത്തെ വലിയ പഞ്ചസാര ഉൽപാദകരായ ചൈനയിൽ നിന്നുള്ള വിദേശ വിപണിയിലേക്കുള്ള കയറ്റുമതി അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോഴുള്ളത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

