സ്വർണവില ഇന്ന് ഉച്ചയ്ക്ക് രാവിലെ കുറഞ്ഞതിനേക്കാൾ കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ് കേരളത്തിൽ വില 11,390 രൂപയിലെത്തി.
പവന് 320 രൂപ കുറഞ്ഞ് 91,120 രൂപയായി. രാവിലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമായിരുന്നു കുറഞ്ഞത്.
രാജ്യാന്തര വില ചാഞ്ചാടുന്നതിനെ തുടർന്നാണ് കേരളത്തിലും വില താഴേക്കു നീങ്ങുന്നത്.
യുഎസിലെ പലിശനയം എന്താകുമെന്നത് സംബന്ധിച്ച ആശങ്കയാണ് രാജ്യാന്തര സ്വർണവിലയെ അസ്ഥിരപ്പെടുത്തുന്നത്. ഔൺസിന് 4,110 ഡോളറിൽ നിന്ന് 4,040 ഡോളറിലേക്ക് ഒരുഘട്ടത്തിൽ വീണ വില, ഇപ്പോഴുള്ളത് 20 ഡോളർ നഷ്ടത്തോടെ 4,060 ഡോളറിൽ.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ നിർണയ യോഗം അടുത്തമാസമാണ്.
നേരത്തേ പലിശനിരക്ക് കുറയാൻ 90% സാധ്യതയുണ്ടെന്ന് വിപണി വിലയിരുത്തിയിരുന്നു. ഇപ്പോഴത് 50 ശതമാനത്തിലേക്ക് താഴ്ന്ന പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെ വീഴ്ച.
പലശനിരക്ക് കുറയുന്നത് സ്വർണത്തിന് നേട്ടവും പലിശ കൂടുന്നത് പ്രതികൂലവുമാണ്. പലിശ കുറഞ്ഞാൽ ഡോളറും യുഎസിലെ നിക്ഷേപങ്ങളും അനാകർഷകമാകും.
ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കുകയും വില കൂടുകയും ചെയ്യും.
ഡോളർ ദുർബലമാകുമ്പോൾ സ്വർണം വാങ്ങാനുള്ള ഡിമാൻഡ് ഏറുന്നതും വില കൂടാനിടയാക്കും. എന്നാൽ, ഇതിന് പ്രതികൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഉദാഹരണത്തിന് യുഎസ് ഡോളർ ഇൻഡക്സ് 99 നിലവാരത്തിൽ നിന്ന് 100ലേക്ക് ഉയർന്നു. ഇതാണ് സ്വർണവിലയെ താഴേക്ക് നയിക്കുന്നതും.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഉച്ചയ്ക്ക് 30 രൂപ കൂടിക്കുറഞ്ഞ് ഗ്രാമിന് 9,420 രൂപയായി.
വെള്ളിവില മാറിയില്ല; ഗ്രാമിന് 167 രൂപ. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 30 രൂപ താഴ്ന്ന് ഉച്ചയ്ക്ക് 9,370 രൂപയാണ്.
വെള്ളിക്കുവില മാറിയില്ല; 163 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

