ഒരിടവേളയ്ക്കുശേഷം അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് തക്കാളി വില വീണ്ടും കുതിച്ചുയരുന്നു. രാജ്യത്ത് ചില ഭാഗങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം വില കൂടിയത് 110% വരെ.
ചില സംസ്ഥാനങ്ങളിൽ വില കിലോയ്ക്ക് 100 രൂപയ്ക്ക് അടുത്തെത്തി. മഹാരാഷ്ട്രയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ കൂടിയത് 40 ശതമാനമാണെങ്കിൽ ഡൽഹിയിൽ 25 ശതമാനത്തിലധികം.
കിലോയ്ക്ക് കഴിഞ്ഞമാസം ശരാശരി 35-36 രൂപനിരക്കിലായിരുന്ന വില പലയിടത്തും 46 രൂപയ്ക്കടുത്തായെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചണ്ഡീഗഡ്, ആന്ധ്രാപ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ വില വർധന 40 മുതൽ 110% വരെ. വിവാഹ, ക്രിസ്മസ്-പുതുവത്സര സീസൺ അടുത്തിരിക്കേയുള്ള വില വർധന ഉപഭോക്താക്കൾക്കും ഹോട്ടലുകൾക്കും തിരിച്ചടിയാകും.
കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ ഉൽപാദക സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമാവുകയും ഉൽപാദനം കുറയുകയും ചെയ്തതാണ് തിരിച്ചടി.
ഗുജറാത്തിൽ നിന്നും മറ്റുമുള്ള ട്രക്ക് വരവ് പാതിയായെന്ന് വ്യാപാരികൾ പറയുന്നു. കേരളത്തിൽ കഴിഞ്ഞവർഷം നവംബറിൽ വില കിലോയ്ക്ക് 25-40 രൂപ നിരക്കിലായിരുന്നെങ്കിൽ ഇപ്പോൾ 35-60 നിരക്കിലെത്തി.
പാലക്കാട് കിലോയ്ക്ക് ചില്ലറവില ശരാശരി 35 രൂപയാണ്. കോട്ടയത്തുപക്ഷേ, 60 രൂപ.
ആലപ്പുഴയിൽ 46. എറണാകുളത്ത് 48.
മലബാർ മേഖലയിൽ 46. തിരുവനന്തപുരം മേഖലയിലും 44-46 രൂപയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

