ന്യൂഡൽഹി ∙ വജ്ര വ്യവസായ മേഖലയ്ക്കായി കേന്ദ്ര ഉപഭോക്തൃത സംരക്ഷണ അതോറിറ്റി ഉടൻ മാർഗരേഖ പുറത്തിറക്കും. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുള്ള വജ്ര വിൽപന തടയുകയാണ് ലക്ഷ്യം. ലേബലിങ്, സർട്ടിഫിക്കേഷൻ വ്യവസ്ഥകളും നിർദേശിക്കും. മാർഗരേഖ തയാറാക്കുന്നതിനായി ഈ മേഖലയിലെ പ്രമുഖരുമായി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം ചർച്ച നടത്തി.
കൃത്യമായ വിവരങ്ങൾ വ്യാപാരികൾ നൽകാത്തതുമൂലം ഉപഭോക്താക്കൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുന്നതായി കേന്ദ്രം വിലയിരുത്തി. ലാബ് ഗ്രോൺ ഡയമണ്ടുകൾ പ്രകൃതിദത്തമെന്ന മട്ടിൽ വിൽക്കുന്നതും തടയും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]