നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി (സിയാൽ) കഴിഞ്ഞ സാമ്പത്തിക വർഷം 1,142 കോടി രൂപ വരുമാനം നേടി. മുൻ വർഷത്തെക്കാൾ 12.62% (128 കോടി രൂപ) വർധന.
822 കോടിയാണ് കമ്പനിയുടെ പ്രവർത്തന ലാഭം. നികുതികൾ ഒഴികെ ലാഭം 490 കോടി രൂപ.
മുൻ വർഷം ഇത് 412 കോടി രൂപയായിരുന്നു.
കഴിഞ്ഞ വർഷം ആകെ 76,068 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് സർവീസ് നടത്തിയത്. ആഭ്യന്തര സെക്ടറിൽ 44,248, രാജ്യാന്തര സെക്ടറിൽ 31,820.
മുൻവർഷം ഇത് യഥാക്രമം 70,204, 40,603, 29,601 എന്നിങ്ങനെയാണ്. യാത്രക്കാരുടെ എണ്ണം 1.12 കോടി. ആഭ്യന്തര സെക്ടറിൽ 59.26 ലക്ഷം പേരും രാജ്യാന്തര സെക്ടറിൽ 52.7 ലക്ഷം പേരും.
മുൻ വർഷം ഇത് യഥാക്രമം 1.05 കോടി, 55.99 ലക്ഷം, 52.7 ലക്ഷം എന്നിങ്ങനെയായിരുന്നു.
50% ലാഭ വിഹിതമാണ് ഇത്തവണ വാർഷിക പൊതുയോഗ തീരുമാനത്തിന് വിധേയമായി ഓഹരി ഉടമകൾക്ക് നൽകാൻ സിയാൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് തീരുമാനിച്ചിരിക്കുന്നത്. ആകെ 239 കോടി രൂപ ലാഭ വിഹിതമായി ഓഹരി ഉടമകൾക്കു ലഭിക്കും.
സിയാലിന്റെ വാർഷിക പൊതുയോഗം 27ന് വൈകിട്ട് 4ന് ഓൺലൈൻ ആയി നടക്കും. മാനേജിങ് ഡയറക്ടർ എസ്.
സുഹാസിന്റെ കാലാവധി 3 വർഷത്തേക്കു കൂടി നീട്ടുന്നതിനുള്ള നിർദേശം പൊതുയോഗം ചർച്ച ചെയ്യും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]