ഇറാനിലെ ചബഹാറിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള തുറമുഖത്തിന്റെ ഉപരോധ ഇളവുകൾ എടുത്തുകളയാനുള്ള യുഎസിന്റെ നീക്കത്തിന് പിന്നാലെ, ഇന്ത്യയ്ക്ക് കിഴക്കൻ കടലിലും പുതിയ പ്രതിസന്ധി. ബംഗ്ലദേശിൽ പുതിയ തുറമുഖം നിർമിക്കാനുള്ള സാധ്യതാപഠനം നടത്താൻ യുഎസ് ഒരുങ്ങുന്നതായാണ് സൂചന.
ബംഗാൾ ഉൾക്കടലിൽ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തടയിടുകയാണ് യുഎസിന്റെ ലക്ഷ്യമെങ്കിലും മേഖലയിലെ ചരക്കുനീക്കത്തിൽ ഇന്ത്യയ്ക്കുള്ള മുൻതൂക്കത്തെ അതു ബാധിക്കും.
ഇന്ത്യയും യുഎസും ജപ്പാനും ഓസ്ട്രേലിയയും ഉൾപ്പെടുന്ന ‘ക്വാഡ് പോർട്സ് ഇനീഷ്യേറ്റീവി’ന്റെ ഭാഗമാണ് യുഎസിന്റെ തുറമുഖ പദ്ധതിയെങ്കിലും അതിൽ ഇന്ത്യയുടെ പങ്കാളിത്തം തേടിയിട്ടില്ലെന്നത് ആശങ്ക ഉയർത്തുന്നു. തുറമുഖ പദ്ധതി സംബന്ധിച്ച് ധാക്കയിൽ ബംഗ്ലദേശ്-യുഎസ് അധികൃതർ ആദ്യഘട്ട
ചർച്ചകൾ നടത്തി. ബംഗ്ലദേശിലെ ചിറ്റഗോങ് പ്രവിശ്യയിൽ ഇന്ത്യ, മ്യാൻമർ അതിർത്തിയോട് ചേർന്ന് സൈനിക കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള നീക്കത്തിനു പിന്നാലെയാണ് യുഎസ് തുറമുഖ രംഗത്തേക്കും കണ്ണെറിയുന്നത്.
ചബഹാറിൽ കടുത്ത പ്രതിസന്ധി
ഇറാനിലുള്ള
.
പാക്കിസ്ഥാനെ ആശ്രയിക്കാതെ ഇന്ത്യയ്ക്ക് അഫ്ഗാനിസ്ഥാൻ, ഇറാൻ, മറ്റ് മധ്യേഷ്യൻ രാജ്യങ്ങളുമായി വാണിജ്യ ഇടപാട് നടത്താൻ സഹായിക്കുന്ന തുറമുഖമാണ് ചബഹാർ. ഇളവുകൾ സെപ്റ്റംബർ 29 മുതൽ പിൻവലിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം.
തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്കുള്ള ഇന്ത്യയ്ക്കത് കനത്ത അടിയാകും.
ഇറാനുമേൽ ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ചബഹാർ തുറമുഖത്തിനും ട്രംപ് ഉപരോധപ്പൂട്ടിടുന്നത്. അമേരിക്ക ഇറാനുമേൽ 2018ൽ ഉപരോധം പ്രഖ്യാപിച്ചപ്പോൾ അതിൽനിന്ന് ചബഹാറിനെ ഒഴിവാക്കിയിരുന്നു; തുറമുഖത്ത് നിക്ഷേപമുള്ള ഇന്ത്യയ്ക്കത് വൻ ആശ്വാസവുമായിരുന്നു.
ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ആഴക്കടൽ തുറമുഖമാണ് ചബഹാർ.
രാജ്യാന്തര ഗതാഗത ഇടനാഴി (ചബഹാർ കരാർ) സ്ഥാപിക്കാനുള്ള ത്രികക്ഷി കരാറിൽ ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഒപ്പുവച്ചിരുന്നു. 2016 മേയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇറാൻ സന്ദർശന വേളയിലായിരുന്നു അത്.
ചബഹാറിലെ ഷാഹിദ് ബൈഹെഷ്തി ടെർമിനലിന്റെ ആദ്യഘട്ട വികസനത്തിൽ ഇന്ത്യ നിർണായക പങ്കാളിയുമായി.
2018 മുതൽ ഇന്ത്യ പോർട്സ് ഗ്ലോബൽ ലിമിറ്റഡിനാണ് (ഐജിപിഎൽ) തുറമുഖത്തിന്റെ നിയന്ത്രണം.
ബംഗ്ലാക്കടലിലും ആശങ്ക
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരത്തിലേറിയ ശേഷം ഇന്ത്യയോട് അകലംപാലിക്കുന്ന നിലപാടാണ് ബംഗ്ലദേശ് സ്വീകരിക്കുന്നത്. അതേസമയം, യുഎസിനോട് കൂടുതൽ അടുക്കുകയുമാണ്.
അടുത്തിടെ യുഎസ്-ബംഗ്ലദേശ് സൈന്യങ്ങൾ സംയുക്ത പരിശീലനങ്ങളിലേക്കും കടന്നിരുന്നു. ഇതിനുപിന്നാലെ യുഎസ് ബംഗ്ലദേശിൽ തുറമുഖ പദ്ധതികളിലേക്കും ചുവടുവയ്ക്കുന്നത് ഇന്ത്യയെ അലോസരപ്പെടുത്തും.
ബംഗ്ലദേശിൽ മടാർബാരി മേഖലയിൽ ആഴക്കടൽ തുറമുഖം നിർമിക്കാൻ ജപ്പാനും ഒരുങ്ങുകയാണ്.
ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, വ്യാവസായിക ഹബ് പദ്ധതികളാണ് ജപ്പാൻ ഉന്നമിടുന്നത്. ബംഗ്ലദേശിനു പുറമേ ഇന്ത്യയിലേക്കും സമീപരാജ്യങ്ങളിലേക്കുമുള്ള ചരക്കുനീക്കം സുഗമമാക്കുകയാണ് ലക്ഷ്യം.
ബംഗ്ലദേശിലെ മോൻഗ്ല തുറമുഖത്തിന്റെ നിയന്ത്രണം 2024ൽ ഷെയ്ഖ് ഹസീന സർക്കാരിൽനിന്ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതിനുമുൻപ് 2018ൽ മോൻഗ്ല, ചിറ്റഗോങ് തുറമുഖങ്ങൾ വഴി ചരക്കുനീക്കത്തിനുള്ള അനുമതിയും ഇന്ത്യ നേടിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]