
ന്യൂഡൽഹി ∙ മികച്ച റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും രാജ്യത്തെ കാർ വിപണിക്കു നേട്ടമായി മാറിയെന്നു എംജി മോട്ടർ ഇന്ത്യയുടെ ഡപ്യൂട്ടി മാനേജിങ് ഡയറക്ടർ ഗൗരവ് ഗുപ്ത. കുടുംബങ്ങളുടെ പ്രൈമറി കാർ എന്ന നിലയിലേക്ക് ഇലക്ട്രിക് കാറുകൾ മാറിയെന്നും കേരള വിപണി ഉൾപ്പെടെ ഇതിനു തെളിവാണെന്നും എംജി മോട്ടറിന്റെ 100–ാം വാർഷികത്തിന്റെ ഭാഗമായി മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ‘നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ കാർ വിപണിയിൽ 9–9.5% വളർച്ചയുണ്ടായപ്പോൾ എംജി മോട്ടർ 20% വളർച്ച നേടി.
കേരളമുൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഡീസൽ കാറുകളെക്കാൾ ഇലക്ട്രിക് കാറുകളാണു വിൽക്കുന്നത്. കേരളത്തിൽ വിൽപന നടത്തിയ എംജി കാറുകളിൽ 50 ശതമാനവും ഇവികളാണ്’ ഗൗരവ് ഗുപ്ത വിശദീകരിച്ചു.
7 വർഷത്തിനുള്ളിൽ രാജ്യത്തെ കാർ വിപണിയുടെ 30% ഇലക്ട്രിക് വാഹനമാകുമെന്നാണു പ്രവചനമെന്നും ഭാവി മുന്നിൽക്കണ്ടുള്ള വികസനമാണു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘എംജി കോമറ്റ് എന്ന ഇലക്ട്രിക് അർബൻ മൊബിലിറ്റി കാറിനു വലിയ സ്വീകാര്യതയാണു ലഭിച്ചത്. വിൽപനയിൽ മാത്രമല്ല ചാർജിങ് കേന്ദ്രങ്ങൾ ഉൾപ്പെടെ അനുയോജ്യമായ പരിസ്ഥിതി രൂപപ്പെടുത്താനും കമ്പനി ശ്രമിക്കുന്നുണ്ട്’ അദ്ദേഹം വിശദമാക്കി.
ഹൈബ്രിഡ് വാഹനങ്ങളുടെ കാലമാണിതെന്നും വാഹന നിർമാതാക്കൾ ഇതനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. വാഹന സുരക്ഷയുടെ കാര്യത്തിൽ ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ എന്തു തീരുമാനവും നടപ്പാക്കാൻ സജ്ജമാണ്. ‘2019 ജൂലൈയിലാണു എംജി മോട്ടർ ഇന്ത്യയുടെ ആദ്യ കാർ നിരത്തിലെത്തുന്നത്.
കഴിഞ്ഞ 4 വർഷത്തിനിടെ 2 വർഷം കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നു. ഇക്കാലത്തിനിടെ 1.75 ലക്ഷം കാറുകൾ രാജ്യത്തു വിറ്റഴിച്ചു.
157 നഗരങ്ങളിലായി 330 എംജി സെന്ററുകളുണ്ട്. കേരളത്തിൽ ഈ വർഷം അവസാനത്തോടെ 19 സെന്ററുകളാകും.
വർഷത്തിൽ ഒരു പുതിയ മോഡലെങ്കിലും വിപണിയിലെത്തുകയാണു ലക്ഷ്യം’.– ഗൗരവ് ഗുപ്ത പറഞ്ഞു.
$(window).on('hashchange', function() {
utils.slideShowOnload();
});
$(document).ready(function(){
utils.slideShowClick();
utils.slideShowOnload();
utils.slideShowPrev();
utils.slideShowNext();
utils.slideShowClose();
ART_SLIDESHOW.loadImgShare();
});
var fbAppId =$("meta[property='fb:app_id']").attr("content");
var jsonData;
var albums1;
var ART_SLIDESHOW = {
loadImgShare: function () {
ART_SLIDESHOW.fbPluginCall();
ART_SLIDESHOW.callShareJS();
},
callShareJS: function () {
var link = ART_SLIDESHOW.getLocation(window.location.href);
var protocol = link.protocol;
var hostname = link.hostname;
$('.share').fadeIn('fast');
$('.fb').unbind().click(function (e) {
var FBTitle = $(this).children().data("imgtitle");
var FBDesc = $(this).children().data("imgdesc");
var FBlink = window.location.href.split('.html')[0]+'.html'+window.location.hash;
var props = {
method: 'share_open_graph',
action_type: 'og.shares',
action_properties: JSON.stringify({
object: {
'og:url': FBlink,
'og:title': FBTitle,
'og:description': FBDesc,
'og:image': protocol + "//" + hostname + imgSRC
}
})
}
function fbcallback(response) {
if (responsepost_id)
self.close();
}
FB.ui(props, fbcallback);
return false;
e.stopPropagation();
});
$('.close').unbind().click(function () {
$('.share').fadeOut('fast');
click_txt = 0;
});
},
getLocation: function (href) {
var location = document.createElement("a");
location.href = href;
if (location.host == "") {
location.href = location.href;
}
return location;
},
fbPluginCall: function () {
try {
(function (d, s, id) {
// Disabling this external JS in edit/author mode
if (typeof CQ != "undefined") {
if (CQ.WCM) {
if (CQ.WCM.isEditMode(true)) {
return;
}
}
}
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s);
js.id = id;
js.src = "//connect.facebook.net/en_US/sdk.js#xfbml=1&version=v2.9&appId=" + fbAppId;
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
FB.init({
appId: fbAppId,
version: 'v2.9',
status: true,
cookie: true
});
} catch (err) {}
}
}
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]