ന്യൂഡൽഹി∙ ക്രെഡിറ്റ് കാർഡുകൾക്ക് പകരം യുപിഐ വഴി തന്നെ വായ്പാ സേവനം ലഭ്യമാക്കുന്ന ‘യുപിഐ നൗ, പേ ലേറ്റർ’ സംവിധാനം ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്കുകളാണ് സേവനം ആദ്യഘട്ടത്തിൽ ലഭ്യമാക്കുന്നത്. പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷനൽ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമെത്തും. കൂടുതൽ വിവരങ്ങൾക്ക് അതത് ബാങ്കുകളുമായി ബന്ധപ്പെടുക.
ക്രെഡിറ്റ് കാർഡ് വഴി വായ്പ അനുവദിക്കുന്നതു പോലെ ബാങ്ക് ക്രെഡിറ്റ് ലൈൻ എന്ന പേരിൽ വായ്പ അനുവദിക്കും. ക്രെഡിറ്റ് കാർഡിലേതു പോലെ പ്രതിമാസ ക്രെഡിറ്റ് ലിമിറ്റുണ്ടാകും. ഉദാഹരണത്തിന് എച്ച്ഡിഎഫ്സിയുടേത് 50,000 രൂപയാണ്. ഈ ക്രെഡിറ്റ് ലൈൻ, ഇഷ്ടമുള്ള യുപിഐ ആപ്പുമായി ബന്ധിപ്പിക്കാം. നിലവിൽ ഭീം ആപ്പിലാണ് സൗകര്യം. വൈകാതെ ഗൂഗിൾ പേ, പേയ്ടിഎം, ഫോൺപേ തുടങ്ങി ഏത് ആപ് വഴിയും തുക ചെലവഴിക്കാൻ വഴിയൊരുങ്ങും. ക്രെഡിറ്റ് കാർഡിലേതു പോലെ മാസാവസാനം ഉപയോഗിച്ച അത്രയും തുക തിരിച്ചടയ്ക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]