നെടുമ്പാശേരി ∙ ലാഭം സാമൂഹികവൽകരിക്കുന്ന സ്ഥാപനമായി കൊച്ചി വിമാനത്താവള കമ്പനി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റൈസ് ചെയ്യുന്ന 200 കോടി രൂപയുടെ പദ്ധതി– സിയാൽ 2.0 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയേറെ വിപുലവും സങ്കീർണവുമായ വിമാനത്താവളത്തിന്റെ ഡിജിറ്റൽ ആസ്തികളുടെ സുരക്ഷ ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. 

നിർമിതബുദ്ധി, ഓട്ടമേഷൻ, പഴുതടച്ച സൈബർ സുരക്ഷ എന്നിവയിലൂന്നിയ വിവിധ പദ്ധതികളാണ് സിയാൽ 2.0യിൽ ഉൾകൊള്ളിച്ചിട്ടുള്ളത്.  സൈബറിടത്തിലെ പുതിയ വെല്ലുവിളികൾ നേരിടുക, യാത്ര കൂടുതൽ സുഗമമാക്കുക എന്നീ ഉദ്ദേശ്യത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നതെന്ന് കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പറഞ്ഞു.

സിയാൽ 2.0 പദ്ധതിയുടെ ഭാഗമായുള്ള ഫുൾ ബോഡി സ്കാനറുകൾ പ്രവർത്തിച്ചു തുടങ്ങുന്നതോടെ മെറ്റൽ ഡിറ്റക്ടർ കൊണ്ട് യാത്രക്കാരുടെ ശരീരം സ്പർശിച്ചുള്ള സുരക്ഷാ പരിശോധന ഒഴിവാക്കാനാകും. 

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Pinarayi Vijayan inaugurated the ₹200 crore CIAL 2.0 project, fully digitizing Cochin International Airport’s operations with AI, automation, and enhanced cybersecurity for a smoother passenger experience. This initiative prioritizes both security and passenger convenience.