ന്യൂഡൽഹി∙ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ സേവനകാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടിയേക്കുമെന്ന് സൂചന. ഡിസംബർ 10നാണ് കാലാവധി അവസാനിക്കുന്നത്. കാലാവധി നീട്ടുന്നത് സംബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2018 ഡിസംബറിൽ നിയമിതനായ ശക്തികാന്ത ദാസിന്റെ കാലാവധി 2021ൽ 3 വർഷത്തേക്കു കൂടി നീട്ടിനൽകുകയായിരുന്നു.
ആർബിഐ ഗവർണറായി കൂടുതൽ കാലം സേവനം അനുഷ്ഠിച്ചവരിൽ രണ്ടാമനായി ഡിസംബറിൽ ശക്തികാന്ത ദാസ് മാറും. വീണ്ടും 18 മാസത്തേക്കെങ്കിലും നീട്ടിയാൽ റിസർവ് ബാങ്ക് ഗവർണറായി ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന വ്യക്തിയാകും അദ്ദേഹം. 1949 ജൂലൈ മുതൽ 1957 ജനുവരി 1957 വരെ (7 വർഷവും 197 ദിവസവും) ഗവർണറായിരുന്ന ബെനഗൽ രാമ റാവുവിനാണ് നിലവിൽ ഈ റെക്കോർഡ് സ്വന്തം.1980ലെ തമിഴ്നാട് കേഡർ െഎഎഎസ് ഉദ്യോഗസ്ഥനാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]