
അജ്മാൻ ∙ യുഎഇയിലെ ഏറ്റവും പുതിയ സ്വതന്ത്ര വ്യാപാര മേഖലയായ അജ്മാൻ ന്യൂവെഞ്ചേഴ്സ് സെന്റർ ഫ്രീസോൺ ബിസിനസ് ലൈസൻസ് ലഭിക്കാൻ 15 മിനിറ്റ് മാത്രം. തൊഴിൽ വീസയ്ക്ക് രണ്ടു ദിവസം മതി. 20 ദിവസം വരെ നീളുന്ന നടപടിക്രമങ്ങൾ ലഘൂകരിച്ചാണ് നിക്ഷേപകരെ ആകർഷിക്കുന്നതെന്ന് ന്യൂവെഞ്ചേഴ്സ് സിഇഒ ഋഷി സോമയ്യ പറഞ്ഞു.
കുറഞ്ഞ നികുതി, സുരക്ഷ എന്നിവ വാഗ്ദാനം ചെയ്യുന്ന ഫ്രീസോണിൽ 2 മാസത്തിനുള്ളിൽ 450ലേറെ കമ്പനികൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റു ഫ്രീ സോണുകളിൽ ഒരു ബിസിനസ് ലൈസൻസിന് ചെലവഴിക്കേണ്ട തുകയ്ക്ക് 10 സംരംഭങ്ങൾ തുടങ്ങാനാവുമെന്നതും സവിശേഷതയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]