കോട്ടയം ∙ ബിസിനസിൽ എങ്ങനെ സുസ്ഥിര വളർച്ച നേടാമെന്നറിയാനുള്ള സുവർണാവസരമൊരുക്കി മലയാള മനോരമ സമ്പാദ്യം 31നു കൊച്ചി ലേ മെറിയഡിയനിൽ കേരള ബിസിനസ് സമ്മിറ്റ് 3.0 സംഘടിപ്പിക്കുന്നു. ‘സുസ്ഥിര വളർച്ച, ബിസിനസിൽ’ എന്നതാണ് രാവിലെ 9.30 നു തുടങ്ങുന്ന മൂന്നാമത് സമ്മിറ്റിന്റെ മുഖ്യ പ്രമേയം.
വിവിധ മേഖലകളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കുന്ന സംരംഭകർ നേരിട്ട
പ്രശ്നങ്ങൾ, വളർച്ച നേടാൻ സ്വീകരിച്ച തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കും. ചെറുകിട, ഇടത്തരം സംരംഭകർക്കു പുറമേ ബിസിനസ്, ഫിനാൻസ് രംഗത്തെ പ്രഫഷനലുകളും സമ്മിറ്റിൽ പങ്കാളികളാകും.
ഡിജിറ്റൽ ട്രാൻഫർമേഷൻ സ്ട്രാറ്റജിസ്റ്റ് എന്ന നിലയിൽ പ്രശസ്തനായ ഡോ.
ആന്റണി എ. തോമസ് (ടോണി തോമസ്) മുഖ്യ പ്രഭാഷണം നടത്തും.
ബിസിനസിലെ പ്രതിസന്ധികൾ എന്താണ് പഠിപ്പിക്കുന്നത് എന്ന വിഷയത്തിൽ ബൈജൂസ് മുൻ സിഇഒ അർജുൻ മോഹൻ, സോഫ്റ്റ്വെയർ മേഖലയിലെ അലി അബു ഹസൻ (സ്ഥാപകൻ, സിഇഒ അൾട്ടിവേറ്റ്, സൗദി അറേബ്യ), നെസ്റ്റ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറ്കട്റുമായ എൻ. ജഹാംഗീർ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിംക, കെഎൽഎം ആക്സിവ സാരഥി ഷിബു തെക്കുംപുറത്ത്, ഡിബിഎഫ്സ് എംഡി പ്രിൻസ് ജോർജ്, മഹാദേവൻ പവിത്രൻ (ട്രാവൻകൂർ കൊകോടഫ്ട്), മാനസ് മാധു (ബിയോണ്ട് സ്നാക്), ഇന്ദു മേനോൻ (കര വെഞ്ചേഴ്സ്), ജോൺ മാത്യു (റൈഫി ടെക്നോളജീസ്), കെ.എസ്.
ജ്യോതിഷ് (സാപ്പിയർ), കൃഷ്ണകുമാർ (ഗ്രീൻ പെപ്പർ), സുബിൻ നവാസ് മീരാൻ (ഈസ്റ്റേൺ), ഐശ്വര്യ നന്തിലത്ത് (നന്തിലത്ത് ജിമാർട്ട്), എറിൻ ലിസബെത് ഷിബു (കെഎൽഎം ആക്സിവ) തുടങ്ങിയവർ സംസാരിക്കും.
ചരക്ക് സേവനനികുതിയിലെ മാറ്റങ്ങളെപ്പറ്റി അഡ്വ. കെ.എസ്.
ഹരിഹരൻ, കെ.എം. ജോൺ (തോംസൺ ട്രേഡിങ് എജൻസീസ്) എന്നിവർ പ്രഭാഷണം നടത്തും.
പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കെഎൽഎം ആക്സിവയാണ് സമ്മിറ്റിന്റെ പ്രസന്റിങ് സ്പോൺസർ. കെഎസ്എഫ്ഇ, അക്ബർ ട്രാവൽസ്, ഡിബിഎഫ്എസ് ബ്രോക്കറേജ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് എന്നിവരാണ് അസോഷ്യേറ്റ് സ്പോൺസർമാർ.
സമ്മിറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏർലി ബേർഡ് ഓഫറോടെ quickerala.com വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് ഫോൺ– 7356606923.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]