ജീവനക്കാർക്ക് വീണ്ടും ഇലോൺ മസ്കിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരുമാസം ചെയ്ത ജോലിയുടെ വിശദാംശങ്ങൾ 48 മണിക്കൂറിനകം സമർപ്പിച്ചിരിക്കണമെന്ന് എക്സ്എഐ ജീവനക്കാർക്ക് അയച്ച കത്തിൽ മസ്ക് ആവശ്യപ്പെട്ടു.
അടുത്ത ഒരുമാസം നടപ്പാക്കാനുദ്ദേശിക്കുന്ന പ്ലാനുകളെ കുറിച്ചും ഒറ്റപേജ് റിപ്പോർട്ടിൽ വിശദീകരണമെന്ന് മസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വയം സാക്ഷ്യപ്പെടുത്തുന്ന പ്രോഗ്രസ് റിപ്പോർട്ടാണ് മസ്കിനു വേണ്ടത്.
കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ജീവനക്കാർക്ക് ഇ-മെയിൽ ലഭിച്ചത്.
എക്സ്എഐ, ടെസ്ല, എക്സ് തുടങ്ങി തന്റെ കമ്പനികളിലെ ജീവനക്കാർക്ക് മസ്ക് ഇത്തരം മുന്നറിയിപ്പ് നേരത്തേയും നൽകിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിക്കാത്തവർ, മികവ് പുലർത്താത്തവർ എന്നിവരെ ജോലിയിൽനിന്ന് പിരിച്ചുവിടുകയാണ് പ്രധാന ഉദ്ദേശ്യം.
എക്സ്എഐയിൽ നിന്ന് അടുത്തിടെ മസ്ക് 100ലേറെ പേരെ പിരിച്ചുവിട്ടിരുന്നു. എക്സ്എഐയുടെ എഐ ചാറ്റ് ബോട്ടായ ഗ്രോക്കിന്റെ ട്രെയിനിങ് ജോലികളിൽ ഏർപ്പെട്ടിരുന്നവരുടെ പണിയാണ് തെറിച്ചത്.
2022ൽ ട്വിറ്ററിനെ (ഇപ്പോൾ എക്സ്) ഏറ്റെടുത്തശേഷവും മസ്ക് സമാന നടപടിയെടുത്തിരുന്നു.
നേരത്തേ, ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റ് ആയി ചുമതലയേറ്റശേഷം രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസിയുടെ (ഡോജ്) ചുമതല വഹിച്ചപ്പോഴും മസ്ക് ഇതേ നടപടികളെടുത്തത് വൻ വിവാദങ്ങളും പ്രതിഷേധങ്ങൾക്കും വഴിവച്ചിരുന്നു. ഗവൺമെന്റ് ജീവനക്കാരോടും ഇത്തരം റിപ്പോർട്ട് ആവശ്യപ്പെട്ട
മസ്ക്, ഒട്ടേറെപ്പേരെ പിരിച്ചുവിടാനും മുൻകൈ എടുത്തിരുന്നു. ഇതു പിന്നീട്, ടെസ്ലയ്ക്കെതിരായ ബഹിഷ്കരണത്തിനും ഇടയാക്കി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

