
മുൻനിര ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോയുടെ അടിസ്ഥാന പ്ലാൻ പിൻവലിച്ചത് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി. അതേ സമയം മാതൃകമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളുടെ മുന്നേറ്റത്തിന് ഈ നീക്കം കാരണമായി.
ഇന്ന് വ്യാപാരം അവസാനിക്കുമ്പോൾ 2.84 ശതമാനം വില ഉയർന്ന് 39 രൂപ വര്‍ധനവോടെ 1421 രൂപയിലെത്തി റിലയൻസ് ഓഹരി വില.
ഫോൺ ഉപഭോക്താക്കൾക്ക് തിരിച്ചടി
പ്രതിദിനം ഒരു ജിബിയുടെ ഡാറ്റ ലഭിക്കുന്ന 22 ദിവസത്തെ പ്ലാനാണ് ജിയോ പിൻവലിച്ചത് 250 രൂപയായിരുന്നു പ്ലാനിന്റെ നിരക്ക്. 28 ദിവസത്തേക്കുള്ള 249 രൂപയുടെ പ്ലാനും പിൻവലിച്ചിട്ടുണ്ട്.
അധികം ഇന്റർനെറ്റ് ഉപയോഗിക്കാത്ത ഉപഭോക്താക്കൾക്ക് ഇത് ഫോൺ ചെലവേറാൻ കാരണമാകും. ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കുള്ളത് 1.5 ജിബി ലഭിക്കുന്ന 299 രൂപയുടെ അടിസ്ഥാന പാക്കേജിനാണ്.
മല്‍സരമില്ലാതെ നിരക്കുകൾ
മറ്റ് സേവന ദാതാക്കളായ എയർടെല്ലും, വൊഡാഫോൺ ഐഡിയയും നേരത്തെ തന്നെ അടിസ്ഥാന പ്ലാനിന്റെ നിരക്ക് വർധിപ്പിച്ച് 299 രൂപയാക്കിയിരുന്നു.
ഇതോടെ മൊബൈൽ ഫോൺ നിരക്കുകളുടെ കാര്യത്തിൽ മൽസരമില്ലാതെയായിട്ടുണ്ട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]