ട്രംപിന്റെ സ്വന്തം മൊബൈൽ ഫോൺ; മെയ്ഡ് ഇൻ ചൈന! | മനോരമ ഓൺലൈൻ ന്യൂസ്- business news malayalam | Trump’s “Made in china” Phone | Malayala Manorama Online News
കൊച്ചി ∙യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കമ്പനിയായ ട്രംപ് ഓർഗനൈസേഷൻ വിപണിയിൽ ഇറക്കുന്ന സ്മാർട്ഫോൺ ചൈനയിൽ നിർമിക്കാനാണ് സാധ്യതയെന്ന് അമേരിക്കൻ വിദഗ്ധർ.
ഇന്ത്യയിലും ചൈനയിലും നിർമിക്കുന്ന ഐഫോണിനെതിരെ തീരുവ ചുമത്തുമെന്ന ഭീഷണി മുഴക്കി വാളോങ്ങി നിൽക്കുന്ന സാഹചര്യത്തിലാണ് സ്വന്തം ഫോണിനും ട്രംപ് ചൈനയെ ആശ്രയിക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്. ടി1 എന്ന സ്വർണ നിറത്തിലുള്ള 499 ഡോളർ വിലവരുന്ന ഫോൺ അമേരിക്കയിലായിരിക്കും നിർമിക്കുന്നതെന്നു ട്രംപ് ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ആൻഡ്രോയ്ഡ് സംവിധാനത്തിലായിരിക്കും ഫോൺ പ്രവർത്തിക്കുകയെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നാൽ അമേരിക്കൻ വിദഗ്ധർ ഇതു വിശ്വസിക്കുന്നില്ല.
ട്രംപിന്റെ ഫോൺ ചൈനയിൽ രൂപകൽപന ചെയ്ത് അവിടെ തന്നെ നിർമിക്കാനുള്ള സാധ്യതയാണ് അവർ കാണുന്നത്. മറ്റു കമ്പനികളുടെ ഉൽപന്നങ്ങൾ അവർ പറയുന്ന പോലെ രൂപകൽപന ചെയ്തു നിർമിക്കുന്ന ചൈനയിലെ ഒരു ഒറിജിനൽ ഡിവൈസ് മാനുഫാക്ചറർ (ഒഡിഎം) ആയിരിക്കും ട്രംപിന്റെ കമ്പനിയുടെയും ഫോൺ നിർമിക്കാൻ സാധ്യതയെന്ന് ഈ രംഗത്തെ വിദഗ്ധർ കരുതുന്നു.
സപ്ലൈ ചെയിൻ ഉൾപ്പെടെയുള്ളവയുടെ അഭാവത്തിൽ ഇപ്പോൾ യുഎസിൽ പ്രാദേശികമായി സ്മാർട്ട് ഫോൺ നിർമിക്കാനുള്ള സംവിധാനം ഉടനടി ലഭ്യമല്ലെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. സ്മാർട്ഫോൺ വലിയ തോതിൽ നിർമിക്കുന്നതിനുള്ള സംവിധാനമൊരുക്കാൻ വർഷങ്ങൾ തന്നെ എടുക്കും.
യുഎസിൽ സ്മാർട്ഫോണിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണം ഒട്ടും ലാഭകരമല്ലന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business English Summary: Trump’s phone, the T1, is likely made in China despite claims of US manufacturing.
Experts believe the lack of US infrastructure and high manufacturing costs make China a more practical option.
3hlgcuni7vh6kiq3pn65n63gs4 n-jayachandran mo-technology-smartphone mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-politics-leaders-internationalleaders-donaldtrump
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]