
രാവിലെ ഓഫീസിൽ പോകാനുള്ള ഓട്ടത്തിനിടയിൽ ഇടാനുള്ള വസ്ത്രം, മക്കളുടെ യൂണിഫോം എല്ലാം തേയ്ക്കാനുണ്ട്. ചുളിവുകളാണേൽ നിവരുന്നുമില്ല. എന്തുപാടാണല്ലേ! എളുപ്പത്തിൽ ചുളിവ് നിവർത്തി, ഇടാൻ സുഖമുള്ള പരുവത്തിൽ, നല്ല സുഗന്ധത്തോടെ വസ്ത്രം ധരിക്കാൻ സാധിക്കുമെങ്കിൽ എന്നു ചിന്തിച്ചിട്ടുള്ളവർക്ക് ഇതാ ഒരു ഇൻസ്റ്റന്റ് പരിഹാരം- ആൽബെഡോൺ. മലയാളി സംരംഭമായ ബയോ ആര്യവേദിക് നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡ് പുറത്തിറക്കിയ ഒരു ‘3 in 1’ ഫാബ്രിക് സ്റ്റീഫനർ സ്പ്രേ ആണ് ആൽബെഡോൺ. സ്റ്റാർച്ച് സ്റ്റിഫ്നർ, കണ്ടിഷണർ, ആന്റി മൈക്രോബിയൽ എന്നീ ഗുണങ്ങളുള്ള ഈ സ്പ്രേ തുണികൾക്ക് ടോട്ടൽ കെയർ നൽകുമെന്ന് നിർമാതാക്കൾ പറയുന്നു.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് ഒരുക്കിയ ‘’ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ പ്രശംസയും കമ്പനിയുടെ തുടർ വളർച്ചയ്ക്കായി ലക്ഷങ്ങളുമാണ് ആൽബെഡോണിന്റെ സാരഥികൾ സ്വന്തമാക്കിയത്. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ .
ഒരു ഇക്കോ ഫ്രണ്ട്ലി ആശയം
മുൻപ് തുണികളിൽ സ്ഥിരമായി ഉപയോഗിച്ചിരുന്ന സ്റ്റിഫ്നർ അഥവ സ്റ്റാർച്ച് സ്പ്രേയിലെ കെമിക്കലുകളും അവ പ്രകൃതിക്കുണ്ടാക്കുന്ന ദോഷങ്ങളും മനസ്സിലാക്കിയ വിനീത-അരുൺ ദമ്പതികൾ വികസിപ്പിച്ചെടുത്ത ഒരു ഉൽപന്നമാണ് ആൽബെഡോൺ. 2018ലെ പ്രളയകാലത്ത്, വിറ്റുപോകാതെ കിലോ കണക്കിന് കപ്പ നഷ്ടമായിപോകുന്നതു ശ്രദ്ധയിൽപ്പെട്ടതും ഇവർക്കു വഴിത്തിരിവായി. അങ്ങനെയാണ്, കപ്പയിൽ നിന്നു വേർതിരിച്ച് നിർമിക്കുന്ന സ്റ്റാർച്ച് ഉപയോഗിച്ച് സ്റ്റിഫ്നർ നിർമിക്കാമെന്ന .
തേയ്ക്കുന്നതിനു മുൻപ് വസ്ത്രങ്ങളിൽ സ്പ്രേ ചെയ്താണ് ആൽബെഡോൺ ഉപയോഗിക്കുന്നത്. സ്പ്രേ ചെയ്തതിനു ശേഷം, ചൂട് ഉപയോഗിച്ചു തേയ്ക്കുമ്പോൾ ചുളിവുകൾ വേഗം നിവരും. സ്പ്രേ ചെയ്യുന്ന ദ്രാവകം തുണിയുടെ ഇഴകൾ വലിച്ചെടുത്ത്, അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുമായി പ്രവർത്തിച്ച് ഒരു ആഗിരണം രൂപപ്പെടുകയും ഇത് തുണികൾക്ക് ആന്റി-മൈക്രോബിയൽ ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. ജൈവ പ്രക്രിയകളും പ്രകൃതിദത്ത സത്തുക്കളും ഉപയോഗിച്ചുള്ള ഗ്രീൻ സിന്തസൈസിങ് ടെക്നോളജിയാണ് ഇതിനായി ഇവർ ഉപയോഗിച്ചിട്ടുള്ളത്. സാധാരണ സ്പ്രേകൾ പോലെ പ്രകൃതിക്ക് ഹാനികരമായ ഏറോസോൾ നിറച്ചതല്ല ഇവരുടെ സ്പ്രേ. പൂർണമായും ജൈവമായതിനാൽ പ്രകൃതി മലിനമാകാതെ സംരക്ഷിക്കപ്പെടുന്നു. നാച്ചുറൽ ഓയിലുകളാണ് സുഗന്ധത്തിനായി ഉപയോഗിക്കുന്നത്. വസ്ത്രനിർമാണശാലകളിലെ സ്റ്റാർച്ചിംഗ് പ്രക്രിയയിലെ രാസവസ്തുക്കളുടെ ഉപയോഗവും ആൽബെഡോണിന്റെ ഉപയോഗം വഴി കുറയ്ക്കാമെന്നും ഇതിന്റെ സ്ഥാപകർ അവകാശപ്പെടുന്നു.
നിറമോ മെറ്റീരിയലോ ബാധകമല്ലാതെ, ഇസിതിരിയിടാൻ സാധിക്കുന്ന ഏതു തുണിയിലും ഇത് ഉപയോഗിക്കാം. സാധാരണ സ്റ്റാർച്ച് മുക്കി വടിപോലെയായ തുണി തേയ്ക്കാൻ പ്രയാസമാണ്. എന്നാൽ, ഇത് തേയ്ക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഉൽപന്നമായതിനാൽ ആ ബുദ്ധിമുട്ടുണ്ടാവില്ല. തുണികളിൽ നിറവ്യത്യാസമുണ്ടാക്കുകയുമില്ല തുണിയിഴകളെ നശിപ്പിക്കാതെ, സംരക്ഷിക്കുകയും ചെയ്യും. ഉപയോഗിക്കുമ്പോൾ തുണികളിൽ രൂപപ്പെടുന്ന കോട്ടിങ് വെള്ളത്തിൽ അലിയുന്നതായതിനാൽ അലക്കുമ്പോഴും പ്രയാസമില്ല. വസ്ത്രങ്ങളിൽ ദുർഗന്ധമുണ്ടാകില്ല എന്നതും ആൽബെഡോണിന്റെ ഗുണങ്ങളായി പറയുന്നു.
വീടുകളിൽ മാത്രമല്ല, ആശുപത്രികളിലും വസ്ത്രനിർമാണ ശാലകളിലും ഇവ ഉപയോഗിക്കാവുന്നതാണ്. തേയ്ക്കണമെന്നില്ലാത്ത തുണികളിൽ ഇതു സ്പ്രേ ചെയ്തു വെയിലത്ത് ഉണക്കുന്നതുവഴിയും ആന്റി-മൈക്രോബിയൽ ഗുണങ്ങൾ ലഭിക്കും. ആൽബെഡോണിന്റെ ഈ സവിശേഷത ആശുപത്രികളിൽ ഉപയോഗിക്കുന്ന പുതപ്പ്, കർട്ടൻ എന്നിവയുടെ വൃത്തിക്ക് ഉതകുന്നതാണെന്ന് ബയോ ആര്യവേദിക് നാച്ചുറൽസിന്റെ ഡയറക്ടർ & ചീഫ് ടെക്നോളജി ഓഫീസർ അരുൺ പറഞ്ഞു. നെയ്തു ശാലകളിൽ നൂലുകൾ യന്ത്രങ്ങളിലൂടെ കടത്തിവിടുമ്പോൾ പൊട്ടുന്ന പ്രശ്നത്തിന് ആൽബെഡോൺ പരിഹാരമാണ്. നൂലുകൾക്കിത് ബലം നൽകുന്നു. ഇത്തരത്തിൽ സൈസിങ് ഏജന്റായും വസ്ത്രങ്ങൾ ഭംഗിയോടെ പായ്ക്ക് ചെയ്യുന്നതിന് സഹായിക്കുന്ന ഫിനിഷിങ് ഏജന്റായും ഇത് ഉപയോഗിക്കാം.
ലക്ഷ്യങ്ങളിലേക്ക്
2018-2020 കാലഘട്ടത്തിലുദിച്ച ആശയങ്ങൾക്കു പുറത്തുള്ള അന്വേഷണങ്ങളും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ലാബിന്റെ സഹായത്തോടെ നീണ്ട രണ്ടര കൊല്ലത്തെ ഗവേഷണങ്ങളുടെയും ഫലമായാണ് വിനീത അവരുടെ സ്റ്റാർട്ടപ്പ് 2023ൽ രജിസ്റ്റർ ചെയ്യുന്നത്. അനേകായിരം സ്ത്രീകൾ നേരിടുന്ന ഒരു പ്രശ്നത്തിനു പരിഹാരമാകുമിതെന്നവർ പ്രത്യാശിക്കുന്നു. തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ക്ലിനിക്കൽ പരിശോധനകൾ പൂർത്തിയാക്കി, സൗത്ത് ഇന്ത്യൻ ടെക്സ്റ്റൈൽ റിസർച്ച് അസോസിഷേന്റെ സർട്ടിഫിക്കറ്റും നേടിയതിനു ശേഷം, 2024ലാണ് ആൽബെഡോൺ വിപണിയിലിറക്കുന്നത്. തമിഴ്നാട്ടിലെ മധുരയിലാണ് ഉൽപാദനം. ആമസോണിലും ബയോ ആര്യവേദിക് നാച്ചുറൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെബ്സൈറ്റിലും ആൽബെഡോൺ ലഭ്യമാണ്. വൈകാതെ തന്നെ രാജ്യാന്തര തലത്തിലേക്ക് സംരംഭം ലക്ഷ്യമിടുന്നത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: