അക്ഷയതൃതീയ ദിവസത്തിൽ കേരളത്തിലെ പന്ത്രണ്ടായിരത്തോളം ജ്വല്ലറികളിൽ ഭേദപ്പെട്ട വ്യാപാരം നടന്നതായി ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.
ഉയർന്ന വില, ഇറാൻ – യുഎസ് യുദ്ധം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ സാഹചര്യങ്ങൾക്കിടയിലും മൂന്നു ലക്ഷത്തോളം പേർ സ്വർണം വാങ്ങാനെത്തിയെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ അറിയിച്ചു.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളും, കോയിനുകളും, ബാറുകളുമാണ് ഇക്കുറി കൂടുതലായി വ്യാപാരം നടന്നത്.
സ്വർണ്ണമാണ് സുരക്ഷിത നിക്ഷേപമെന്നു ആളുകൾ തിരിച്ചറിഞ്ഞതായി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ പറഞ്ഞു. ആഭരണമായി അണിയുന്നതിന് പുറമെ സമ്പാദ്യവുമാണെന്ന് തിരിച്ചറിഞ്ഞ ഉപഭോക്താക്കൾ കൂടുതൽ സ്വർണം വാങ്ങുകയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണവില 250 ശതമാനത്തോളം വർധിച്ചു. കഴിഞ്ഞ വർഷത്തെ അക്ഷയതൃതീയ ദിവസം വാങ്ങിയതിനേക്കാൾ 60 ശതമാനത്തോളം ലാഭമാണ് സ്വർണത്തിൽ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 8 മണിയോടെ കേരളത്തിലെ എല്ലാ ഷോറൂമുകളും തുറന്ന് പ്രവർത്തനമാരംഭിച്ചു.
പരമ്പരാഗതമായ ഉത്സാഹ തിമിർപ്പോടെ ഉപഭോക്താക്കൾ രാവിലെ തന്നെ കേരളത്തിലെ എല്ലാ ജുവലറി ഷോറൂമുകളിലേക്കും എത്തിയതായും, ഏകദേശം 2000 കോടി രൂപയുടെ സ്വർണ്ണ വ്യാപാരം നടന്നതായും അസോസിയേഷൻ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

