നിത്യച്ചെലവിനുള്ള പണത്തിനായി രാജ്യാന്തര നാണയ നിധിക്ക് (ഐഎംഎഫ്) മുന്നിൽ കൈനീട്ടേണ്ട ഗതികേടിലായ പാക്കിസ്ഥാന് ഗർഭ നിരോധന ഉറയുടെ (കോണ്ടം) വിലയിലും കൈ പൊള്ളുന്നു.
ലോകത്ത് ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് പാക്കിസ്ഥാൻ. ഓരോ വർഷവും 60 ലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്ക്.
രാജ്യത്ത് പണപ്പെരുപ്പവും ജനസംഖ്യയും ഒരുപോലെ വർധിക്കുന്നത് പാക്കിസ്ഥാന് സർക്കാരിനും വലിയ തിരിച്ചടിയാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ കോണ്ടത്തിന് നിലവിലുള്ള 18% നികുതി അസഹനീയമാണെന്നും കുറയ്ക്കാൻ അനുവദിക്കണമെന്നും പാക്കിസ്ഥാൻ ഐഎംഎഫിനോട് ആവശ്യപ്പെടുകയായിരുന്നു. പാക്കിസ്ഥാന്റെ ഫെഡറൽ ബോർഡ് ഓഫ് റവന്യൂ (എഫ്ബിആർ) ആണ് അപേക്ഷ സമർപ്പിച്ചത്.
പറ്റില്ലെന്ന് ഐഎംഎഫ് കൈയോടെ പറഞ്ഞു.
ഒരു സാമ്പത്തിക വർഷത്തിന്റെ പാതിയ്ക്കുവച്ച് ജിഎസ്ടി കുറയ്ക്കുന്നത് അനുവദിക്കാനാവില്ലെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി വിഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന ചർച്ചയിലും ഐഎംഎഫ് വ്യക്തമാക്കിയെന്ന് പാക്ക് മാധ്യമമായ ദി ന്യൂസ് റിപ്പോർട്ട് ചെയ്തു.
സാമ്പത്തികസ്ഥിതിയുടെ ‘പ്രൊട്ടക്ഷനാണ്’ ഇപ്പോൾ മുഖ്യം. അടുത്ത ബജറ്റിൽ നികുതിക്കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നും അതുവരെ കാത്തിരിക്കാനുമാണ് ഐഎംഎഫിന്റെ നിർദേശം.
നിലവിൽ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാൻ സർക്കാർ, ഐഎംഎഫിന്റെ രക്ഷാപ്പാക്കേജിന്റെ ബലത്തിലാണ് പിടിച്ചുനിൽക്കുന്നത്. അതുകൊണ്ടുതന്നെ നികുതി പരിഷ്കാരം ഉൾപ്പെടെയുള്ള സാമ്പത്തിക തീരുമാനങ്ങൾക്കെല്ലാം ഐഎംഎഫിന്റെ പച്ചക്കൊടി വേണം.
കോണ്ടത്തിന്റെ നികുതി കുറയ്ക്കുന്നതിനു പോലും ഐഎംഎഫിന്റെ അനുവാദം ചോദിക്കേണ്ടി വന്നതും അതിനാലാണ്.
ബേബി ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ എന്നിവയുടെ നികുതി കുറയ്ക്കാനുള്ള അപേക്ഷയും ഐഎംഎഫ് തള്ളി.
നികുതി കുറച്ചിരുന്നെങ്കിൽ സർക്കാരിന് 60 കോടി പാക്കിസ്ഥാനി രൂപവരെ നികുതിവരുമാന നഷ്ടമുണ്ടാകുമായിരുന്നെന്നാണ് വിലയിരുത്തൽ. നികുതിവരുമാനം കുറയുന്ന നടപടികൾക്കൊന്നും ഇപ്പോൾ ഐഎംഎഫ് അനുമതി നൽകുന്നില്ല.
സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ വരുമാനലക്ഷ്യം വെട്ടിക്കുറച്ചിരുന്നു.
അതുപോലും നേടാൻ പ്രയാസമാണെന്നിരിക്കേ, സാമ്പത്തിക വർഷത്തിന്റെ പാതിയ്ക്കുവച്ച് നികുതി മാറ്റങ്ങൾ അനുവദിക്കാനാവില്ലെന്നാണ് ഐഎംഎഫിന്റെ വിശദീകരണം.
രക്ഷാപ്പാക്കേജ് അനുവദിക്കുന്നതിന്റെ ഭാഗമായി 64 നിബന്ധനകൾ അടുത്തിടെ ഐഎംഎഫ് പാക്കിസ്ഥാന് മുന്നിൽ വച്ചിരുന്നു. അതിലൊന്നാണ് ദേശീയ വിമാനക്കമ്പനിയായ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസിന്റെ സ്വകാര്യവൽക്കരണം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

