![](https://newskerala.net/wp-content/uploads/2024/11/bitcoin-image-1024x533.jpg)
ഒളിഞ്ഞിരിക്കുന്ന അവസരങ്ങൾ കണ്ടെത്തി ഉപയോഗിക്കുന്നവർക്ക് സമ്പത്ത് കുന്നുകൂടുന്ന അനുഭവങ്ങൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ വെറും 20 ദിവസം കൊണ്ട് 1100 ഡോളർ നിക്ഷേപം 10.62 ലക്ഷം ഡോളറാക്കി മാറ്റിയത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ക്രിപ്റ്റോ വിപണി കൃത്യമായി ഉയരുമെന്ന കണക്കുകൂട്ടലാണ് ഒരു ക്രിപ്റ്റോ വ്യാപാരിയെ ദിവസങ്ങൾക്കുള്ളിൽ കോടിപതിയാക്കി മാറ്റിയത്. നിക്ഷേപങ്ങളിലൂടെ മാത്രമേ സമ്പത്ത് വളരുകയുള്ളൂ എന്ന സിദ്ധാന്തം കാറ്റിൽ പറത്തുകയാണ് ഇത്തരം സംഭവങ്ങൾ. വ്യാപാരിയുടെ വിവരങ്ങൾ ഇപ്പോഴും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.
സോളാന അധിഷ്ഠിത മീം കോയിനായ യുറോലിതിൻ എയിൽ(URO) നിക്ഷേപിച്ചാണ് ഈ ‘അജ്ഞാത’ വ്യാപാരി കോടികൾ കൊയ്തത്. ഈ വ്യാപാരത്തിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. RIF എന്ന മീം കോയിനിൽ നിന്നും ഈ വ്യാപാരി നല്ല ലാഭം ഉണ്ടാക്കി.
ക്രിപ്റ്റോ കറൻസി വിപണിയിൽ ഉണ്ടായ അഭൂതപൂർവമായ ഉണർവാണ് ക്രിപ്റ്റോ കറൻസികളോടൊപ്പം മീം കോയിനുകളുടേയും മൂല്യം കുത്തനെ കൂടാൻ കാരണമായത്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]