തൃശൂർ ∙ ബാങ്കുകളിൽ സമർപ്പിക്കുന്ന ചെക്ക് അതതു ദിവസം തന്നെ മാറി നൽകുന്ന ‘സെയിം ഡേ ക്ലിയറൻസ്’ സംവിധാനം നടപ്പാക്കിയതിൽ പാളിച്ച. രാജ്യത്തൊട്ടാകെ ലക്ഷക്കണക്കിന് ചെക്കുകളാണ് മാറി നൽകാൻ കഴിയാതെ കിടക്കുന്നത്.
കൃത്യമായ ഒരുക്കമില്ലാതെ നടപ്പാക്കിയതാണു സാങ്കേതിക പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സൂചന.
മുൻപ് ചെക്ക് സമർപ്പിച്ചാൽ പിറ്റേന്ന് വൈകിട്ട് ഏഴിനു മുൻപായി പണം അക്കൗണ്ടിൽ ലഭിക്കുമായിരുന്നു. എന്നാൽ ഒക്ടോബർ 4 മുതൽ നടപ്പാക്കിയ സംവിധാനമനുസരിച്ച് ചെക്ക് സമർപ്പിച്ച് അതേ ദിവസം തന്നെ വൈകിട്ട് 7ന് മുൻപായി പണം അക്കൗണ്ടിൽ ലഭിക്കേണ്ടതാണ്.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ബാങ്കുകളിൽ ചെക്ക് സമർപ്പിക്കുകയും ചെയ്യാം. ഇത്തരത്തിൽ ചെക്ക് സമർപ്പിച്ച് അഞ്ചു ദിവസം വരെ പിന്നിട്ടിട്ടും പണം ലഭിച്ചില്ലെന്നാണ് വ്യാപക പരാതി.
ചെക്കുകൾ സ്കാൻ ചെയ്ത് ബാങ്കുകൾ എൻപിസിഐയിലേക്ക് (നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ) അയച്ച് അവരുടെ റിപ്പോർട്ട് അനുസരിച്ചാണ് അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യപ്പെടുക.
ഈ റിപ്പോർട്ട് തയാറാക്കുന്നതിലും ബാങ്കുകൾക്ക് ലഭിക്കുന്നതിലുമുണ്ടാകുന്ന സാങ്കേതിക തടസ്സം നീക്കാൻ കഴിയാത്തതാണ് പ്രശ്നമെന്നു ബാങ്കുകളിൽ നിന്നറിയുന്നു. ജീവനക്കാർക്ക് കൃത്യമായ പരിശീലനം ലഭിച്ചില്ലെന്നും പരാതിയുണ്ട്.
പ്രശ്നം രൂക്ഷമായതോടെ വ്യാപാരികൾ അടക്കമുള്ളവർ പ്രതിസന്ധിയിലാണ്.
‘സെയിം ഡേ ക്ലിയറൻസ്’ രണ്ടാംഘട്ടത്തിൽ, സമർപ്പിക്കുന്ന ചെക്കുകൾ 3 മണിക്കൂറിനുള്ളിൽ തന്നെ മാറി നൽകാനാണ് പദ്ധതി. തുടക്കഘട്ടത്തിലെ ആശയക്കുഴപ്പമേയുള്ളൂ എന്നാണ് എൻപിസിഐയുടെ വിശദീകരണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]