അവിശ്വസനീയ കുതിപ്പുമായി അനുദിനം റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന സ്വർണവിലയുടെ തേരോട്ടത്തിന് ‘തൽക്കാലത്തേക്കൊരു’ ബ്രേക്ക്. ഇന്നലെ , ഇന്ന് 1,400 രൂപ താഴ്ന്ന് 95,960 രൂപയായി.
175 രൂപ കുറഞ്ഞ് 11,995 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 145 രൂപ താഴ്ന്ന് 9,915 രൂപയിലെത്തി.
അതേസമയം, വെള്ളിവില രാജ്യാന്തര വിപണിയുടെ ട്രെൻഡിന് കടകവിരുദ്ധമായി കേരളത്തിൽ ഗ്രാമിന് 3 രൂപ ഉയർന്ന് സർവകാല ഉയരമായ 203 രൂപയായി.
കേരളത്തിൽ മറ്റു ചില ജ്വല്ലറികൾ 18 കാരറ്റിന് ഈടാക്കുന്നത് 9,865 രൂപയാണ്. ഇവർ ഇന്നലെ നിശ്ചയിച്ച വിലയിൽ നിന്ന് 140 രൂപ കുറച്ചു.
വെള്ളിവില ഗ്രാമിന് 2 രൂപ കുറച്ച് 194 രൂപയുമാക്കിയിട്ടുണ്ട്. രാജ്യാന്തര വെള്ളിവില റെക്കോർഡ് 54 ഡോളറിൽ നിന്ന് 51 ഡോളറിലേക്ക് കുറഞ്ഞിരുന്നു.
സംസ്ഥാനത്ത് 14 കാരറ്റ് സ്വർണത്തിനു വില ഗ്രാമിന് 7,685 രൂപയാണ്; 9 കാരറ്റിന് 4,970 രൂപയും. 22 കാരറ്റ് (916 ഗോൾഡ്) സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച വിലവ്യത്യാസമുണ്ടെന്നത് 18, 14, 9 കാരറ്റ് സ്വർണാഭരണങ്ങൾക്കും ഡിമാൻഡ് കൂടാൻ വഴിയൊരുക്കിയിട്ടുണ്ട്.
എന്തുകൊണ്ട് സഡൻ സഡൻ ബ്രേക്ക്?
ആഗോളതലത്തിൽ ‘പ്രതിസന്ധികൾ’ ഉണ്ടാകുമ്പോഴാണ് പൊതുവേ ‘താൽക്കാലിക സുരക്ഷിത താവളം’ എന്ന പെരുമ (സേഫ്-ഹാവൻ ഡിമാൻഡ്) നേടി സ്വർണവില കൂടാറുള്ളത്.
അതായത് രാജ്യങ്ങൾ തമ്മിലെ സംഘർഷം, രാഷ്ട്രീയ പ്രതിസന്ധി, സാമ്പത്തിക അനിശ്ചിതത്വം, ഓഹരി-കടപ്പത്ര വിപണികളുടെ വീഴ്ച, കറൻസികളുടെ മൂല്യത്തിലുണ്ടാകുന്ന അസ്ഥിരത തുടങ്ങിയ സാഹചര്യങ്ങൾ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് തൽക്കാലത്തേക്ക് സ്വന്തം നിക്ഷേപങ്ങൾ മാറ്റാൻ നിക്ഷേപകരെ പ്രേരിപ്പിക്കും.
ഇതോടെ, ഡിമാൻഡ് കൂടുകയും വില കുതിക്കുകയും ചെയ്യും. നിലവിൽ സ്വർണവില റെക്കോർഡ് തകർത്ത് മുന്നേറുന്നതിന്റെയും പ്രധാനകാരണം ഇതാണ്.
എന്നാൽ, മധ്യേഷ്യ വീണ്ടും സമാധാനത്തിലേക്ക് കടന്നതും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തിരക്കിട്ട നീക്കങ്ങളും വ്യാപാരയുദ്ധത്തിന് തിരശീല താഴ്ത്താനായി ചൈനയും യുഎസും തമ്മിൽ നടത്തുന്ന ചർച്ചാശ്രമങ്ങളും സ്വർണത്തിന് ‘തൽക്കാലത്തേക്ക്’ താഴേക്കുള്ള വഴി തുറക്കുകയായിരുന്നു.
രാജ്യാന്തരവില ഔൺസിന് 4,300 ഡോളറിന് മുകളിൽ നിന്ന് ഒരുവേള 4,180 നിലവാരത്തിലേക്ക് താഴ്ന്നിരുന്നു.
ഇപ്പോൾ 4,249 ഡോളറിലെത്തി. രാജ്യാന്തര വിലയുടെ താഴ്ചയാണ് കേരളത്തിലും സ്വർണവില കുറയാൻ സഹായിച്ചത്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് നില മെച്ചപ്പെടുത്തിയതും യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് ഉയർന്നതും ഓഹരി വിപണികളുടെ കരകയറ്റവും സ്വർണത്തിന് തിരിച്ചടിയായി.
ഇനി വീണ്ടും വില കൂടുമോ?
ലാഭമെടുപ്പ് തകൃതിയായ പശ്ചാത്തലത്തിലാണ് നിലവിലെ തിരിച്ചിറക്കം. എന്നാൽ, വില വൈകാതെ വീണ്ടും കൂടാമെന്ന് ചില നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
അതിന്റെ കാരണങ്ങൾ ഇങ്ങനെ:
1) യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വൈകാതെ ചേരുന്ന പണനയ നിർണയ യോഗത്തിലും അടിസ്ഥാന പലിശനിരക്ക് കൂടുമെന്ന വിലയിരുത്തൽ ശക്തമാണ്. പലിശനിരക്ക് കുറഞ്ഞാൽ ഡോളറും ട്രഷറി യീൽഡും ദുർബലമായേക്കും.
ഇത് സ്വർണത്തിന് കുതിക്കാനുള്ള ഊർജമാകും.
2) യുഎസ് ഗവൺമെന്റിന്റെ ഭരണസ്തംഭനം (ഗവൺമെന്റ് ഷട്ട്ഡൗൺ) തുടരുകയാണെന്നതും ഗുണമാകുന്നത് സ്വർണത്തിന്.
3) ട്രംപ്-പുട്ടിൻ, യുഎസ്-ചൈന ചർച്ചകളിൽ സമവായമായില്ലെങ്കിലും സ്വർണവില തിരിച്ചുകയറ്റും തുടങ്ങും.
4) ലോകത്തെ ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ ഉത്സവകാല-ഷോപ്പിങ് സീസൺ തുടങ്ങിക്കഴിഞ്ഞു. ഇക്കാലത്ത് ഡിമാൻഡ് കൂടുന്നതും സ്വർണത്തിന് നേട്ടമാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]