ഇസ്രയേലി-യുഎസ് സഖ്യവുമായുള്ള യുദ്ധം അനുനിമിഷം വഷളാവുകയാണെങ്കിലും തടസ്സമൊന്നുമില്ലാതെ ക്രൂഡ് ഓയിൽ വിൽക്കാൻ ഇറാന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ പച്ചക്കൊടി. പശ്ചിമേഷ്യയിൽ നിന്ന് ആഗോള വിപണിയിലേക്ക് എണ്ണ കയറ്റുമതി നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചെങ്കിലും ഇതുവഴി ഇറാന്റെ കപ്പലുകൾ എണ്ണയുമായി നീങ്ങുന്നുണ്ട്.
മറ്റ് രാജ്യങ്ങളുടെ കപ്പലുകളെയെല്ലാം ഇറാൻ തടയുകയുമാണ്.
ഇത്തരത്തിൽ എണ്ണ വിൽക്കുന്നതിന് യുഎസ് തടയിടാത്തതിനാൽ ഇറാൻ ഓരോ ദിവസവും 140 മില്യൻ ഡോളറിലൂടെ വരുമാനം നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ (ഏകദേശം 1,300 കോടി രൂപ). ചൈനയാണ് പ്രധാനമായും ഇറാന്റെ എണ്ണ വാങ്ങുന്നത്.
യുദ്ധവും ഹോർമുസിലെ തടസ്സവും മൂലം എണ്ണവില ബാരലിന് 60-65 ഡോളർ നിലവാരത്തിൽ നിന്ന് 100ന് മുകളിലേക്ക് കത്തിക്കയറിന്റെ നേട്ടവും ഇതോടെ ഇറാന് കിട്ടുന്നു.
ഇതേ സാഹചര്യം അനുകൂലമായത് റഷ്യയ്ക്കുമാണ്. ഹോർമുസിലെ തടസ്സംമൂലം ഗൾഫ് രാഷ്ട്രങ്ങളിൽ നിന്നുള്ള എണ്ണവിതരണം ഏതാണ് നിലച്ചമട്ടാണ്.
ഇതോടെ 30 ദിവസത്തേക്ക് ഏത് രാജ്യത്തിനും റഷ്യൻ എണ്ണ വാങ്ങാമെന്ന ഇളവ് ട്രംപ് ഭരണകൂടം നൽകുകയും ചെയ്തു. ഇന്ത്യയും ചൈനയുമാണ് റഷ്യൻ എണ്ണ ഏറ്റവുമധികം വാങ്ങുന്നത്.
നേരത്തേ ഇന്ത്യയ്ക്കും ചൈനയ്ക്കും റഷ്യ വലിയതോതിൽ ഡിസ്കൗണ്ട് നൽകിയിരുന്നെങ്കിലും ഇപ്പോഴതില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മാത്രമല്ല, വിലവർധിച്ചതിന്റെ ആനുകൂല്യവും റഷ്യയ്ക്ക് കിട്ടുന്നു.
ഓരോ ദിവസവും 150 മില്യനിൽ കുറയാത്ത വരുമാനം ഇതുവഴി റഷ്യയ്ക്കു കിട്ടുന്നുമുണ്ട്.
ഏകദേശം 1,400 കോടി രൂപ. ക്രൂഡ് ഓയിൽ വില ഇതേ നിലവാരത്തിൽ തുടർന്നാൽ ഈ മാസം അവസാനത്തോടെ റഷ്യ സ്വന്തമാക്കുന്ന ‘അധികവരുമാനം’ മാത്രം 45,000 കോടി രൂപ കടക്കുമെന്നും വിലയിരുത്തലുണ്ട്.
ഇറാൻ യുദ്ധം ഫലത്തിൽ റഷ്യയ്ക്ക് പ്രതിസന്ധികളിൽ നിന്ന് കരകയറാനായി അപ്രതീക്ഷിതമായി കിട്ടിയ ‘പിടിവള്ളിക്ഷയുമാണ്.
ഫെബ്രുവരിയിൽ റഷ്യയുടെ എണ്ണ കയറ്റുമതി 11.4% കുറഞ്ഞ് പ്രതിദിനം 66 ലക്ഷം ബാരലിൽ എത്തിയിരുന്നു. യുക്രെയ്നെതിരായി 2022ൽ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും മോശം കണക്കാണിത്.
യുഎസ് സമ്മർദത്തെ തുടർന്ന് ഇന്ത്യ വലിയതോതിൽ ഇറക്കുമതി കുറച്ചതായിരുന്നു റഷ്യയ്ക്ക് പ്രധാന തിരിച്ചടിയായത്. ഇപ്പോൾ
, റഷ്യ തിരിച്ചുകയറ്റത്തിന്റെ ട്രാക്കിലുമായി.
എന്തുകൊണ്ടാണ് യുഎസ് മയപ്പെട്ടത്?
രാജ്യാന്തര ക്രൂഡ് ഓയിൽ വില കത്തിക്കയറുന്നതിന്റെ ആഘാതം ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളിലൊന്നാണ് യുഎസ്.
ഇതിനകം തന്നെ പെട്രോൾ വില യുഎസിൽ കത്തിക്കയറിക്കഴിഞ്ഞു. ആനുപാതികമായി അവശ്യവസ്തുക്കളുടെ വിലയും പിന്നാലെ പണപ്പെരുപ്പവും കുതിക്കുന്നത് യുഎസ് സമ്പദ്വ്യവസ്ഥയെ പിടിച്ചുലയ്ക്കും.
പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് പലിശഭാരം കൂട്ടുകയും ചെയ്താൽ അത് കനത്ത ആഘാതവുമാകും.
∙ ഇന്ത്യയും ചൈനയും യൂറോപ്പും ഉൾപ്പെടെ അവശ്യവസ്തുക്കളുടെ വിലക്കയറ്റം, പണപ്പെരുപ്പം എന്നിവയുടെ ആഘാതത്തിൽ വലയും. ∙ യുദ്ധം നിർത്താൻ താൽപ്പര്യമില്ലെന്നും ക്രൂഡ് വില ബാരലിന് 200 ഡോളറായാലും പ്രശ്നമില്ലെന്നും യുഎസിനോടും ഇസ്രയേലിനോടും പ്രതികാരം തുടരുമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുമുണ്ട്.
ഹോർമുസ് കടലിടുക്ക് തുറക്കാനും ഇറാൻ ഉദ്ദേശിക്കുന്നില്ല.
∙ ഹോർമുസിൽ ഇറാനെ മെരുക്കാൻ ട്രംപ് സഖ്യകക്ഷികളുടെ സഹായം തേടിയെങ്കിലും ആരും പിന്തുണച്ചില്ല. ഈ സാഹചര്യത്തിൽ ഇറാൻ, റഷ്യ എന്നിവയുടെ എണ്ണ കൂടി തടഞ്ഞാൽ ട്രംപിനും അമേരിക്കയ്ക്കും എതിരെ ആഗോളതലത്തിൽതന്നെ പ്രതിഷേധം അലയടിക്കാനുള്ള സാധ്യതയുമേറെ.
ഈ സാഹചര്യത്തിലാണ് സാഹചര്യം മുൻനിർത്തി ഇറാനും റഷ്യയ്ക്കും ട്രംപ് ഭരണകൂടം ഇളവ് അനുവദിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

