തിങ്കളാഴ്ച 99,000 രൂപ ഭേദിച്ചശേഷം ഇന്നലെ 1,000 രൂപയിലധികം താഴ്ന്നിറങ്ങിയ സ്വർണവിലയിൽ ഇന്നു വീണ്ടും കരകയറ്റം. ഗ്രാമിന് 60 രൂപ വർധിച്ച് വില 12,330 രൂപയും പവന് 480 രൂപ ഉയർന്ന് 98,640 രൂപയുമായി.
യുഎസിൽ തൊഴിലില്ലായ്മ നിരക്ക് 4 വർഷത്തെ ഉയരത്തിലെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് രാജ്യാന്തര സ്വർണവിലയിലുണ്ടായ ഉണർവാണ് കേരളത്തിലും പ്രതിഫലിച്ചത്.
രാജ്യാന്തര വില ഔൺസിന് 29 ഡോളർ ഉയർന്ന് 4,331 ഡോളറിലെത്തി. അതേസമയം, രൂപ ഇന്ന് ഡോളറിനെതിരെ ശക്തമായി തിരിച്ചുകയറി.
ഇന്നലെ 91നും താഴേക്കുപോയി റെക്കോർഡ് മൂല്യത്തകർച്ച നേരിട്ട രൂപ, ഇന്ന് 90.09ലേക്ക് മെച്ചപ്പെട്ടു.
കരുതൽ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിച്ചു നടത്തിയ രക്ഷാപ്രവർത്തനമാണ് രൂപയ്ക്ക് തുണയായത്.
രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്ന് സ്വർണവില ഇതിലുമേറെ കൂടുമായിരുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 50 രൂപ ഉയർന്ന് 10,200 രൂപയായി.
വെള്ളിവില കത്തിക്കയറി. ഗ്രാമിന് ഒറ്റയടിക്ക് 10 രൂപ കൂടി റെക്കോർഡ് 210 രൂപയിലെത്തി.
ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് ഇന്ന് നിശ്ചയിച്ച വില ഗ്രാമിന് 50 രൂപ കൂട്ടി 10,140 രൂപയാണ്. വെള്ളിക്ക് 10 രൂപ കൂട്ടി 208 രൂപയും.
തൊഴിലില്ലായ്മ പ്രതിസന്ധിയിൽ യുഎസ്
യുഎസിൽ കഴിഞ്ഞമാസം പുതുതായി 64,000 പേർക്ക് തൊഴിൽ ലഭിച്ചെന്ന് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക് വ്യക്തമാക്കി.
ഡൗ ജോൺസിലെ അടക്കം സാമ്പത്തിക നിരീക്ഷകർ പ്രവചിച്ച 45,000 എന്നതിനേക്കാൾ ഏറെ അധികം. പക്ഷേ, കഴിഞ്ഞമാസം രാജ്യത്തെ ആകെ തൊഴിലില്ലായ്മ നിരക്ക് മുൻമാസത്തെ 4.5 ശതമാനത്തിൽ നിന്ന് 4 വർഷത്തെ ഉയരമായ 4.6 ശതമാനത്തിലെത്തിയത് വൻ തിരിച്ചടിയായി.
യുഎസിന്റെ സാമ്പത്തികാരോഗ്യം അത്ര മെച്ചമല്ലെന്ന് ഇതു വ്യക്തമാക്കുന്നു.
ഷട്ട്ഡൗൺ മൂലം പിടിച്ചുവച്ച ഒക്ടോബറിലെ കണക്കും പുറത്തുവിട്ടിട്ടുണ്ട്. ഒക്ടോബറിൽ 1.08 ലക്ഷം പേരുടെ പണിതെറിക്കുകയാണ് ഉണ്ടായതെന്നതും ആഘാതമായി.
എങ്കിലും, നവംബറിൽ തൊഴിൽവിപണി മെച്ചപ്പെടുന്നെന്ന സൂചന ലഭിച്ചെന്ന ആശ്വാസമുണ്ട്.
പക്ഷേ, ഓഹരി വിപണിക്ക് ആശ്വസിക്കാൻ മനസ്സുണ്ടായില്ല. എസ് ആൻഡ് പി500 സൂചിക 0.24% നഷ്ടം നേരിട്ടു.
തുടർച്ചയായ മൂന്നാം ദിവസമാണ് ചുവപ്പണിയുന്നത്. ഡൗ ജോൺസ് 0.62% താഴ്ന്നു.
നാസ്ഡാക് 0.23% ഉയർന്നു. ഫ്യൂച്ചേഴ്സ് വിപണിയില് എസ് ആൻഡ് പി, നാസ്ഡാക്, ഡൗ എന്നിവ 0.2% വരെയും നഷ്ടത്തിലായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

