ഉല്‍സവകാലം സമ്മാനങ്ങളുടേതും ഷോപ്പിങിന്റേതും കൂടിയാണ്. ഈ കാലത്ത് ഓണ്‍ലൈന്‍, ഓഫ് ലൈൻ ഇടപാടുകളിൽ ആകര്‍ഷക ഇളവുകളും പരിമിതകാല ആനുകൂല്യങ്ങളും കാഷ്ബാക്ക് പ്രമോഷനുകളുമെല്ലാം അവതരിപ്പിച്ച് അതിവേഗ വാങ്ങല്‍ തീരുമാനമെടുക്കാന്‍ പ്രോല്‍സാഹിപ്പിക്കുന്ന നിരവധി നീക്കങ്ങളുണ്ടാകും.
ആനുകൂല്യങ്ങളോർത്ത് പലരും പെട്ടെന്നുള്ള തോന്നലില്‍ വാങ്ങുകയും ചെയ്യും. ഇതെല്ലാം തട്ടിപ്പുകാര്‍ക്കറിയാം.
ശ്രദ്ധാപൂര്‍വ്വമുള്ള ചില നീക്കങ്ങളിലൂടെ ഇത് മറികടക്കാമെന്ന് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വിശദീകരിക്കുന്നു:
ഔദ്യോഗിക ആപ്പുകളും വെബ്സൈറ്റുകളും വഴി മാത്രം ഷോപ്പിങ്
യഥാര്‍ത്ഥ സൈറ്റുകളും ലിങ്കുകളുമാണെന്നു തോന്നിക്കുന്ന രീതിയില്‍ തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ വ്യക്തിഗത, പേയ്മെന്റ് വിവരങ്ങള്‍ മോഷ്ടിക്കും. നേരിട്ട് വെബ്സൈറ്റ് വിലാസം ടൈപ്പു ചെയ്യുകയും ഔദ്യോഗിക ആപ് മാത്രം ഉപയോഗിക്കുകയും ചെയ്യുക.
പ്രമോഷണല്‍ ഇമെയിലുകള്‍, എസ്എംഎസുകള്‍, ഫോര്‍വേഡു ചെയ്തു കിട്ടുന്ന മെസേജുകള്‍ എന്നിവയില്‍ നിന്നുള്ള ലിങ്കുകള്‍ ക്ലിക്കു ചെയ്യരുത്. അറിയാത്ത സ്രോതസുകളില്‍ നിന്നുള്ള ലിങ്കുകള്‍ ക്ലിക്കു ചെയ്യുകയോ ഫയലുകള്‍ ഡൗണ്‍ലോഡു ചെയ്യുകയോ അരുത്.
അവ ഡിവൈസിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാം.
പണമടയ്ക്കൽ പുറത്തു നിന്ന് വേണ്ട
ആപ്പുകള്‍,ഷോപ്പിങ് സൈറ്റുകള്‍ എന്നിവയ്ക്ക് പുറത്തുള്ള യുപിഐ ഐഡി അല്ലെങ്കില്‍ ഷോപ്പിങ് ആപ്പിനോ സൈറ്റിനോ പുറത്തു നിന്നുളള ലിങ്കുകളിലൂടെ പണമടയ്ക്കാന്‍ ചില തട്ടിപ്പുകാര്‍ ഉപഭോക്തക്കളെ നിര്‍ബന്ധിക്കാറുണ്ട്. അതിലൂടെ സുരക്ഷാ പരിശോധന മറികടക്കുകയാണു ചെയ്യുന്നത്.
സൗജന്യ വൗച്ചറുകളും ക്യാഷ്ബാക്കും കരുതലോടെ
റിവാര്‍ഡുകള്‍,ക്യാഷ്ബാക്കുകള്‍, ഉല്‍സവകാല സമ്മാനങ്ങള്‍ എന്നിവയുമായി എത്തുന്ന മെസേജുകള്‍ ഒടിപി, അക്കൗണ്ട് വിവരങ്ങള്‍, ചെറിയ ഫീസ് തുടങ്ങിയവ ആവശ്യപ്പെടാറുണ്ട്.
യഥാര്‍ത്ഥ ആനുകൂല്യമാണെങ്കില്‍ ഇത്തരം വിവരങ്ങളോ പണമടയ്ക്കലുകളോ ആവശ്യപ്പെടുകയില്ല.
അപ്രതീക്ഷിത ഒടിപി അഭ്യര്‍ത്ഥന
പേയ്മെന്റ് പരാജയപ്പെട്ടു എന്നോ അക്കൗണ്ട് ബ്ലോക്ക് ചെയ്തു എന്നോ അവകാശപ്പെട്ടു വരുന്ന ചില മെസേജുകള്‍ ഇതു പരിഹരിക്കാനായി ഒടിപി ആവശ്യപ്പെടും. ഇടപാടുകാര്‍ തുടക്കം കുറിച്ച ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ മാത്രമുള്ളതാണ് ഒടിപികള്‍. ബാങ്കുകളോ പേയ്മെന്റ് ആപ്പുകളോ കോളുകള്‍ വഴിയോ സന്ദേശങ്ങള്‍ വഴിയോ ഒരിക്കലും ഒടിപി ആവശ്യപ്പെടില്ല.
സമ്മര്‍ദ്ദത്തിന് നിന്നു കൊടുക്കേണ്ട
ഓഫറുകള്‍ വേഗത്തില്‍ തീരുമെന്നോ നടപടി സ്വീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ബ്ലോക്കു ചെയ്യപ്പെടുമെന്നോ എല്ലാം തട്ടിപ്പുകാര്‍ അവകാശപ്പെടും.
യഥാര്‍ത്ഥ സംവിധാനങ്ങള്‍ ഒരിക്കലും ഇങ്ങനെ അതിവേഗ നീക്കങ്ങള്‍ വഴിയുള്ള തന്ത്രങ്ങള്‍ പ്രയോജനപ്പെടുത്താറില്ല. പ്രതികരിക്കുന്നതിനു മുന്‍പ് ഒരു നിമിഷമെടുത്ത് ചിന്തിക്കണം.
എന്നിട്ടും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. ഒപ്പം തന്നെ സ്വന്തം ബാങ്കിന്റെ കസ്റ്റമർ കെയറിൽ വിളിച്ചറിയിക്കണം.
ബാക്കി തുക പെട്ടെന്ന് സംരക്ഷിക്കാൻ അതാണ് മാർഗം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]