ന്യൂഡൽഹി ∙ ടെലികോം നിരക്ക് പുതുക്കുന്ന വിവരം കൃത്യമായി അറിയിക്കാത്ത കമ്പനികൾക്കുള്ള പിഴ ഇരട്ടയിലേറെയാക്കാൻ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്). ഇതുസംബന്ധിച്ച കരടുചട്ടം ട്രായ് പ്രസിദ്ധീകരിച്ചു.
നിലവിലെ വ്യവസ്ഥയനുസരിച്ച് മൊബൈൽ നിരക്കിൽ മാറ്റം വരുത്തിയാൽ 7 ദിവസത്തിനകം ട്രാ യിയെ അറിയിച്ചിരിക്കണം. നിരക്ക് ഉപയോക്താക്കളെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ഈ വ്യവസ്ഥ.
സമയപരിധിയിൽ വീഴ്ച വരുത്തിയാൽ പിന്നീടുള്ള ഓരോ ദിവസത്തിനും 5,000 രൂപ വീതം പിഴ ഈടാക്കും.
കരടു ചട്ടമനുസരിച്ച് ആദ്യ ആഴ്ചയിൽ പ്രതിദിനം 10,000 രൂപയും പിന്നീടുള്ള ഓരോ ദിവസത്തിനും അധികമായി 20,000 രൂപയും ഈടാക്കും. ഇത്തരത്തിൽ പരമാവധി 2 ലക്ഷം രൂപയാണ് ഒരു കമ്പനിയിൽ നിന്ന് നിലവിൽ ഈടാക്കാനാകുക.
ഈ പരിധി 5 ലക്ഷമാക്കി ഉയർത്താനാണ് നീക്കം.
പല കമ്പനികളും നിരക്ക് സംബന്ധിച്ച മാറ്റങ്ങൾ അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്നത് കണക്കിലെടുത്താണ് നടപടി. വിപണിയിലെ എതിരാളികളെ തകർക്കാനായി കമ്പനികൾ പരിധി വിട്ട് ടെലികോം നിരക്കു താഴ്ത്തുന്നത് തടയാനുള്ള വ്യവസ്ഥ ഒഴിവാക്കും.
ഇത്തരം ശ്രമം നടത്തിയാൽ നിലവിൽ 50 ലക്ഷം രൂപയാണ് പിഴ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]