
കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടിയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 275 കോടിയായിരുന്നു. 18.15% വാർഷിക വളർച്ച. പ്രവർത്തന ലാഭം 19.5% വർധനയോടെ 550 കോടി യിലെത്തി. നിഷ്ക്രിയ ആസ്തികൾ കുറയ്ക്കാനും കഴിഞ്ഞു. നിഷ്ക്രിയ ആസ്തി 4.96 ശതമാനത്തിൽ നിന്ന് 4.4 ശതമാനത്തിലെത്തി. അറ്റപലിശ വരുമാനം 6.2% വർധനയോടെ 882 കോടിയായി ഉയർന്നു. റീട്ടെയ്ൽ നിക്ഷേപങ്ങൾ 93,448 കോടിയിൽ നിന്ന് 8.7% വർധിച്ച് 1,01,652 കോടിയിലെത്തി.
വായ്പാ വിതരണത്തിൽ 13% വാർഷിക വളർച്ച. സ്വർണ വായ്പകളിൽ 10.7% വാർഷിക വർധന. മികച്ച പാദഫലത്തെ തുടർന്ന് ഓഹരികൾ ഇന്നലെ 6.5% ഉയർന്നു. ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങളാണ് മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]